ആദർശം മാത്രം പോരാ അച്ചടക്കവും വേണമെന്ന് ഹസൻ

Web desk |  
Published : Jun 17, 2018, 03:26 PM ISTUpdated : Oct 02, 2018, 06:31 AM IST
ആദർശം മാത്രം പോരാ അച്ചടക്കവും വേണമെന്ന് ഹസൻ

Synopsis

വി.എം.സുധീരൻ, വി.ടി ബൽറാം എന്നിവരെ വേദിയിലിരുത്തി കൊണ്ടായിരുന്നു ഹസ്സന്റെ പരാമർശം.

തൃശ്ശൂർ: മുതിർന്ന തലമുറയിലുള്ള നേതാക്കളെ ശരിയായി വിലയിരുത്താതെയാണ് യുവ നേതാക്കൾ ഫേസ് ബുക്കിലൂടെ പ്രതികരിക്കുന്നതെന്ന് കെ.പി.സി സി പ്രസിഡൻറ് എം.എം. ഹസൻ. യുവനേതാക്കള്‍ക്ക് ആദർശം മാത്രം പോര അച്ചടക്കവും വേണമെന്നും ഹസ്സൻ പറഞ്ഞു.വി.എം.സുധീരൻ, വി.ടി ബൽറാം എന്നിവരെ വേദിയിലിരുത്തി കൊണ്ടായിരുന്നു ഹസ്സന്റെ പരാമർശം.

പൊതുപ്രവർത്തനത്തിൽ അരനൂറ്റാണ്ട്  പൂർത്തിയാക്കിയ മുതിർന്ന കോൺഗ്രസ് നേതാവ് കെ.പി.വിശ്വനാഥനെ തൃശൂരില്‍ ആദരിക്കുന്ന ചടങ്ങിലാണ് എം എം ഹസൻ യുവനേതാക്കള്‍ക്കെതിരെ രൂക്ഷവിമര്‍ശനം നടത്തിയത്.എന്നാല്‍ കെപി വിശ്വനാഥനെ ആദരിക്കുന്ന ചടങ്ങില്‍ മറ്റ് പരമാര്‍ശങ്ങള്‍ക്ക് ഇല്ലെന്നായിരുന്നു ഉമ്മൻ ചാണ്ടിയുടെ നിലപാട്

ഹൈക്കോടതി പരാമർശം കണക്കിലെടുത്ത് മന്ത്രി സ്ഥാനം രാജിവെച്ച  കെ.പി.വിശ്വനാഥൻറെ  തീരുമാനത്തെ ചടങ്ങിലെത്തിയ  നേതാക്കൾ ഒരു പോലെ പ്രശംസിച്ചു. വയലാര്‍ രവി ചടങ്ങ് ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയസാംസ്കാരിക രംഗത്തെ നിരവധി പ്രമുഖര്‍  ചടങ്ങില്‍ പങ്കെടുത്തു

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പ്രായം തോൽക്കും ഈ മാളികപ്പുറത്തിന്റെ മുന്നിൽ! 102-ാം വയസിൽ മൂന്നാം തവണയും അയ്യപ്പനെ കാണാൻ പാറുക്കുട്ടിയമ്മ
കേരളം പിടിയ്ക്കാന്‍ ഉത്തരേന്ത്യയില്‍ നിന്നൊരു പാര്‍ട്ടി! ജെഎസ്എസ് താമരാക്ഷന്‍ വിഭാഗം ലയിച്ചു, കൂടെ മാത്യു സ്റ്റീഫനും