
കാസര്‍കോട്: സോളാര്‍ വൈദ്യുത പദ്ധതിക്കായി അനുവധിച്ച ഭൂമി തിരിച്ചെടുത്തതിനെതിരെ വിമശനവുമായി മന്ത്രി എം.എം മണി. ഒരേസമയം സോളാര്‍ പദ്ധതിക്കെതിരെ പ്രവര്‍ത്തിക്കുകയും വൈദ്യുതി വിതരണം കാര്യക്ഷമമല്ലെന്ന് പരാതി പറയുകയും ചെയ്യുന്നത് അംഗീകരിക്കാനാകില്ലെന്നായിരുന്നു വൈദ്യുതി വകുപ്പ് മന്ത്രിയുടെ വിമര്‍ശനം.
mകാസര്‍ഗോഡ് ജില്ലയില്‍ 1086 ഏക്കല്‍ ഭൂമിയില്‍ സൊളാര്‍ പാര്‍ക്കൊരുക്കി 200 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനായിരുന്നു പദ്ധതി. ഇതിനായി വിത്യസ്ഥ സ്ഥലങ്ങളിലായി ഭൂമി ഏറ്റെടുക്കുകയും ചെയ്തു. 50 മെഗാവാട്ട് പദ്ധതി കമ്മീഷന്‍ ചെയ്ത് വൈദ്യുതി ഉത്പാദനവും തുടങ്ങി. ഇതിനിടയില്‍ സോളാര്‍ പാര്‍ക്കിനായി ഭൂമി വിട്ട് നല്‍കിയാല്‍ മറ്റ് പദ്ധതികള്‍ തുടങ്ങാനാവില്ലാന്ന് വിമര്‍ശനം ഉയര്‍ന്നു.
ഇടതുപക്ഷം ഭരിക്കുന്ന പഞ്ചായത്തുകളില്‍ നിന്നായിന്നു പ്രധാന എതിര്‍പ്പ്. ഇതോടെ ഏറ്റെടുത്ത 1086 ഏക്കര്‍ ഭൂമിയില്‍ സോളാര്‍ പദ്ധതിക്കായുള്ളത് 250 ഏക്കറാക്കി ചുരുക്കി. സംസ്ഥാനത്തെ ഏറ്റവും വലിയ സോളാര്‍ പദ്ധതി പ്രതിസന്ധിയിലായി. ഇതാണ് മന്ത്രിയുടെ വിമര്‍ശനത്തിന് കാരണം.
ജില്ലയില്‍ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ കൈയിലും മറ്റുമായുള്ള ഭൂമിയില്‍ നിന്നും 1000 ഏക്കര്‍ അനുവധിച്ചാല്‍ വൈദ്യുത പ്രതസന്ധിക്ക് പരിഹാരം കാണാമെന്നാണ് മന്ത്രി പറയുന്നത്. ആയിക്കണക്കിന് കോടിയുടെ തീരാകടത്തിലാണ് വൈദ്യുതി വകുപ്പ്. പുതിയ സബ്‌സ്റ്റേഷന്‍ നിര്‍മ്മിക്കാന്‍ പോലും പണമില്ലെന്നും മന്ത്രി വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam