കേരളത്തിൽ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മോദിയും അമിത് ഷായും രണ്ട് തവണ എത്തും, ദേശീയ അധ്യക്ഷൻ നിതിൻ നവീൻ മൂന്ന് തവണയും കേരളം സന്ദര്‍ശിക്കും

Published : Mar 20, 2026, 09:29 AM IST
bjp modi

Synopsis

സ്ഥാനാർത്ഥികളുടെ പത്രിക സമർപ്പണത്തിൽ വിവിധ സംസ്ഥാനങ്ങളിലെ ബിജെപി മുഖ്യമന്ത്രിമാരും പങ്കെടുക്കും

തിരുവനന്തപുരം:  കേരളത്തിൽ ബിജെപി പ്രചാരണത്തിന് കേന്ദ്ര നേതാക്കളും മുഖ്യമന്ത്രിമാരും എത്തും.പ്രധാനമന്ത്രിയും അമിത് ഷായും രണ്ട് തവണ പ്രചാരണത്തിനെത്തും.ദേശീയ അധ്യക്ഷൻ നിതിൻ നവീൻ മൂന്ന് തവണ പ്രചാരണത്തിനെത്തും.സ്ഥാനാർത്ഥികളുടെ പത്രിക സമർപ്പണത്തിൽ വിവിധ സംസ്ഥാനങ്ങളിലെ ബിജെപി മുഖ്യമന്ത്രിമാരും പങ്കെടുക്കും.തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്, കാസർകോട് ദില്ലി മുഖ്യമന്ത്രി, കണ്ണൂരില്‍ മണിപ്പൂർ മുഖ്യമന്ത്രി എന്നിവരെത്തും.കൊല്ലം കാഞ്ഞിരപ്പള്ളി എന്നിവടങ്ങളില്‍ ​ഗോവ മുഖ്യമന്ത്രിയും പങ്കെടുക്കും

ബിജെപിയുടെ മൂന്നാം സ്ഥാനാർത്ഥി പട്ടിക വൈകാതെ പ്രഖ്യാപിക്കും. പത്തോളം മണ്ഡലങ്ങളിലാണ് ഇനി സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനുള്ളത്. ഇതുവരെ 86 മണ്ഡലങ്ങളിലാണ് സ്ഥാനാർത്ഥികളെ രണ്ട് ഘട്ടമായി പ്രഖ്യാപിച്ചത്. തിരുവനന്തപുരം സെൻട്രൽ, മാവേലിക്കര അടക്കം മണ്ഡലങ്ങളിലാണ് ഇനി സ്ഥാനാർത്ഥികൾ ആരെന്ന് അറിയേണ്ടത്.ാ

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

നെടുമങ്ങാട് ലാന്‍ഡിങ് സേഫ് ആണെന്ന് മീനാങ്കൽ കുമാര്‍, 'പ്രതിഷേധ സ്വരങ്ങള്‍ ഇല്ല, കോണ്‍ഗ്രസ് ഒറ്റക്കെട്ട്'
ഇറാൻ്റെ അതിശക്തമായ ആക്രമണം; ഇന്ത്യയടക്കമുള്ള രാജ്യങ്ങളെ കാത്തിരിക്കുന്നത് വൻ പ്രതിസന്ധി; ഖത്തറിലെ എൽഎൻജി പ്ലാൻ്റ് തകർന്നതോടെ ആശങ്കയിൽ ലോകം