
ദില്ലി: മലയാളത്തിൽ പോസ്റ്റുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന് വൈകിട്ട് കേരളത്തിലെ ജനങ്ങളോടൊപ്പമായിരിക്കാൻ ഉറ്റുനോക്കുന്നുവെന്നാണ് പോസ്റ്റ്. പാലക്കാട് നടക്കുന്ന റാലിയിൽ പ്രസംഗിക്കുകയും തുടർന്ന് തൃശൂരിൽ ഒരു റോഡ്‌ഷോയിൽ പങ്കെടുക്കുകയും ചെയ്യും. കേരളത്തിന്‍റെ പൊതുവായ മനോഭാവം എൻഡിഎയ്ക്ക് അനുകൂലമാണെന്നും എൽഡിഎഫിന്റെയും യുഡിഎഫിന്റെയും ദുർഭരണത്തിൽ ജനങ്ങൾ അതൃപ്തരാണെന്നും പോസ്റ്റിൽ പറയുന്നു
പ്രധാനമന്ത്രിയുടെ തൃശൂരിലെ റോഡ് ഷോയില്‍ തുറന്ന വാഹനത്തിൽ മൂന്ന് സ്ഥാനാർത്ഥികൾ പങ്കെടുക്കും. തൃശ്ശൂരിലെ എൽഡിഎഫ് സ്ഥാനാർഥി പത്മജ ഗോപാൽ , മണലൂർ സ്ഥാനാർത്ഥി കെ കെ അനീഷ് കുമാർ , നാട്ടിക സ്ഥാനാർത്ഥി സിസി മുകുന്ദൻ എന്നിവർ പ്രധാനമന്ത്രിക്കൊപ്പം റോഡ് ഷോയിൽ ഉണ്ടാകും
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam