ഓരോരുത്തരും 125പേരെ വീതം ഭീം ആപ്പ് പഠിപ്പിക്കണമെന്ന് മോദി

By Web DeskFirst Published Feb 26, 2017, 9:03 AM IST
Highlights

ദില്ലി: ഉത്തര്‍പ്രദേശ്-മണിപ്പൂര്‍ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് വേളയിൽ പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ മൻ കി ബാത്തിൽ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. കാര്‍ഷിക മേഖലയിൽ എട്ട് ശതമാനം ഉത്പാദനം കൂടിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. രാജ്യം ഡിജിറ്റൽ സന്പദ് വ്യവസ്ഥയിലേക്ക് കടക്കുകയാണ്. ഡിജിറ്റൽ പണമിടപാട് പ്രോത്സാഹിപ്പിക്കുന്നതിന് സമ്മാനങ്ങൾ നൽകുന്ന പദ്ധതി അംബേദ്കറുടെ 125 ആം ജന്മദിനമായ ഏപ്രിൽ 14ന് അവസാനിക്കും . 

ഓരോരുത്തരും 125പേരെ വീതം ഭീം ആപ്ലിക്കേഷൻ ഉപയോഗിക്കാൻ പഠിപ്പിക്കണം. 104 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിച്ച പിഎസ്എൽവി സി 37ന്‍റെ വിക്ഷേപണം കര്‍ഷകര്‍ക്കും സഹായകരമാകും. വരുന്ന വനിത ദിനം പെൺകുട്ടികളുടെ ഉന്നമനത്തിനായി മാറ്റിവയ്ക്കണമെന്നും മൻ കി ബാത്തിൽ പ്രധാനമന്ത്രി ആവശ്യപ്പെട്ടു. 

click me!