
ലോകത്തിലെ ഏറ്റവും ജനപ്രിയ നേതാക്കളുടെ പട്ടികയില്‍ മൂന്നാം സ്ഥാനം സ്വന്തമാക്കി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിങ്, റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുച്ചിന്‍, ഇസ്രായേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എന്നിവരെ പിന്തള്ളിയാണ് മോദി മൂന്നാം സ്ഥാനത്തെത്തിയത്. 2015 ലെ സര്‍വ്വെയില്‍ അഞ്ചാമതായിരുന്നു മോദി.
ഗാല്ലപ് ഇന്റര്‍നാഷണലിന്റെ വാര്‍ഷിക സര്‍വ്വെയാണ് അന്താരാഷ്ട്ര നേതാക്കളെ കുറിച്ചുള്ള അഭിപ്രായം തേടി പട്ടിക തയ്യാറാക്കിയത്. ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി മികച്ച സ്ഥാനം സ്വന്തമാക്കുന്നത്. ജര്‍മ്മന്‍ ചാന്‍സലര്‍ ആങ്കെല മെര്‍ക്കല്‍, പുതിയ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രേണ്‍ എന്നിവരാണ് ഒന്നും രണ്ടും സ്ഥാനങ്ങള്‍ സ്വന്തമാക്കിയത്.
ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെ നാലാമതായും ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിങ് ആഞ്ചാമതായും തെരഞ്ഞെടുക്കപ്പെട്ടു. റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുച്ചിന്‍, സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസ് അല്‍ സൗ എന്നിവര്‍ യഥാക്രമം ആറും ഏഴും സ്ഥാനത്തെത്തി.
രണ്ട് വര്‍ഷം മുമ്പ് അന്നത്തെ അമേരിക്കന്‍ പ്രസിഡന്റായിരുന്ന ഒബാമയയായിരുന്നു ഒന്നാമതെങ്കില്‍ നിലവിലെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പട്ടികയില്‍ ഏറെ പിന്നിലാണ്. ഇറാന്‍ പ്രസിഡന്റ് ഹസ്സന്‍ റുഹാനിയ്ക്കും പിന്നിലായി 10-ാം സ്ഥാനത്താണ് ട്രംപ്.
വിയറ്റ്‌നാം(സ്‌കോര്‍:79), ഫിജി(സ്‌കോര്‍:59), അഫ്ഗാനിസ്ഥാന്‍(സ്‌കോര്‍:48) എന്നിവിടങ്ങളിലാണ് മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് മോദിയ്ക്ക് ഏറ്റവുമധികം ജനപ്രിയത. അതേസമയം പാക്കിസ്ഥാന്‍(സ്‌കോര്‍: -43), ദക്ഷിണ കൊറിയ(സ്‌കോര്‍: -33), പാലസ്തീന്‍(സ്‌കോര്‍: -33) എന്നിവിടങ്ങളിലാണ് ഇന്ത്യന്‍ പ്രധാനമന്ത്രിയ്‌ക്കെതിരായ വികാരം നിലനില്‍ക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam