
ചെന്നൈ: തമിഴ്‌നാട്ടില്‍ ബസ് യാത്രയ്ക്കിടെ രോഗം മൂര്‍ച്ഛിച്ചു മരിച്ച യാത്രക്കാരന്റെ മൃതദേഹം വഴിയിലിറക്കി ജീവനക്കാരുടെ ക്രൂരത. സഹായം തേടി സുഹൃത്ത് വഴിയില്‍ കാത്തിരുന്നതു മൂന്നു മണിക്കൂര്‍. കര്‍ണാടക അതിര്‍ത്തിയോടു ചേര്‍ന്നു തമിഴ്‌നാട്ടിലെ ഹൊസൂരിനു സമീപം സൂളഗിരിയില്‍ ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. സമീപവാസികള്‍ അറിയിച്ചതിനെത്തുടര്‍ന്നു സ്ഥലത്തെത്തിയ പൊലീസാണു മൃതദേഹം ആശുപത്രിയിലേക്കു മാറ്റിയതും ആംബുലന്‍സിനുള്ള 9000 രൂപ നല്‍കിയതും.
ബെംഗളൂരു-ഹൊസൂര്‍ പാതയില്‍ സര്‍വീസ് നടത്തുന്ന സര്‍ക്കാര്‍ബസിലെ കണ്ടക്ടര്‍ ഉള്‍പ്പെടെയുള്ളവരാണു മനുഷ്യത്വരഹിതമായി പെരുമാറിയത്. ബെംഗളൂരുവില്‍ തൊഴിലാളിയായ തിരുവണ്ണാമലൈ സ്വദേശി രാധാകൃഷ്ണന്‍ (43) രോഗബാധിതനായി നാട്ടിലേക്കു മടങ്ങുമ്പോഴായിരുന്നു സംഭവം. സുഹൃത്ത് വീരനാണ് ഒപ്പമുണ്ടായിരുന്നത്. മരണവിവരം അറിഞ്ഞു ബസ് നിര്‍ത്തിയ ജീവനക്കാര്‍ മൃതദേഹം ഉടന്‍ ഇറക്കണമെന്ന് ആവശ്യപ്പെട്ടു. ആംബുലന്‍സ് വിളിക്കാനോ മറ്റു സഹായMan Dies On Bus, Driver Offloads His Body, Friend On Highway In Tamil Naduങ്ങള്‍ നല്‍കാനോ തയാറായതുമില്ല. തമിഴ്‌നാട്ടിലെ തിരുവല്ലൂരിലേക്ക് പോകാനായി ഇരുവരും 150 രൂപയുടെ ടിക്കറ്റ് എടുത്തിരുന്നു. ഈ പണം തിരികെ ചോദിച്ചപ്പോള്‍ പരിഹസിച്ചു.
മനുഷ്യനു യാത്രചെയ്യാനാണു ടിക്കറ്റ് നല്‍കിയതെന്നും മൃതദേഹത്തിനല്ലെന്നുമായിരുന്നു മറുപടി. മറ്റു യാത്രക്കാര്‍ ഇടപെട്ടതോടെ ഒരു ടിക്കറ്റിന്റെ പണം തിരികെ നല്‍കി. പുറത്തിറങ്ങിയ വീരന്‍ മൃതദേഹം റോഡരികില്‍ കിടത്തി വാഹനങ്ങള്‍ക്ക് നേരെ സഹായം അഭ്യര്‍ത്ഥിച്ചെങ്കിലും ആരും നിര്‍ത്തിയില്ല. ഫോണില്‍ ആരോടോ സഹായം അഭ്യര്‍ഥിക്കുന്ന ദൃശ്യം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഒടുവില്‍, കൃഷ്ണഗിരി പൊലീസ് സേറ്റഷനിലെ ഉദ്യോഗ്‌സഥര്‍ ഏര്‍പ്പെടുത്തിയ ആബംലന്‍സിലാണ് തമിഴ്‌നാട്ടിലെ വില്ലൂപ്പുറാം ജില്ലയില്‍ മൃതദേഹം എത്തിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam