
മുംബൈ: സാമ്പത്തിക സംവരണത്തെ രാഷ്ട്രീയവൽക്കരിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എല്ലാവരുടെയും ക്ഷേമമാണ് ബിജെപിയുടെ ലക്ഷ്യം. രാജ്യസഭയിൽ ബിൽ പാസാകുമെന്നാണ് പ്രതീക്ഷ. പൗരത്വബിൽ ഇന്ത്യക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കാനെന്നും മോദി പറഞ്ഞു.
സോളാപൂരിൽ വികസന പദ്ധതികളുടെ ഉദ്ഘാടനത്തിന് ശേഷം സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. അതേസമയം, സാമ്പത്തിക സംവരണത്തിനുള്ള ഭരണഘടനാ ഭേദഗതി ബിൽ ഇന്ന് രാജ്യസഭ പരിഗണിക്കും. കോൺഗ്രസ് പിന്തുണയ്ക്കുന്ന സാഹചര്യത്തിൽ ബില്ല് രാജ്യസഭയിലും പാസായേക്കും. സർക്കാരിന്‍റെ തന്ത്രത്തിൽ കുഴയുന്ന പ്രതിപക്ഷത്തെയാണ് ഇന്നലെ ലോക്സഭയിൽ കണ്ടത്. കോൺഗ്രസ് ഉൾപ്പടെയുള്ള പാർട്ടികൾക്ക് ബില്ലിനെ പിന്തുണയ്ക്കാതെ മറ്റു മാർഗ്ഗമില്ലാതായി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam