ആദിത്യനാഥ് അന്ധവിശ്വാമില്ലാത്ത ആദ്യ യുപി മുഖ്യമന്ത്രിയെന്ന് മോദി

Published : Dec 25, 2017, 07:17 PM ISTUpdated : Oct 05, 2018, 02:08 AM IST
ആദിത്യനാഥ് അന്ധവിശ്വാമില്ലാത്ത ആദ്യ യുപി മുഖ്യമന്ത്രിയെന്ന് മോദി

Synopsis

അന്ധവിശ്വാമില്ലാത്ത ആദ്യ യുപി മുഖ്യമന്ത്രിയാണ് യോഗി ആദിത്യനാഥെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്ഥാന നഷ്ടമുണ്ടാകുമെന്ന ഭയം കാരണം യുപി മുഖ്യമന്ത്രിമാര്‍ നോയിഡ സന്ദര്‍ശിക്കില്ലെന്ന തീരുമാനം ആദിത്യനാഥ് തിരുത്തിയതാണ് മോദി ചൂണ്ടിക്കാട്ടിയത്. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിനെ ക്ഷണിക്കാതെ നടത്തിയ  ദില്ലി-നോയിഡ മെട്രോ റയിൽ പാത ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.

ദില്ലിയിലെ കൽക്കാജി മന്ദിറും നോയിഡയിലെ ബൊട്ടാണിക്കൽ ഗാര്‍ഡനുമായി ബന്ധിപ്പിക്കുന്ന  മെട്രോ ഫ്ലാഗ് ഓഫ് ചെയ്താണ് പ്രധാനമന്ത്രി നരേന്ദ്രമോദി യോഗി ആദിത്യനാഥിനെ പ്രശംസിച്ചത്. യുപി മുഖ്യമന്ത്രിമാരായ എൻഡി തിവാരി, കല്യാൺ സിംഗ്, മായാവതി എന്നിവര്‍ക്ക് നോയിഡ‍ സന്ദര്‍ശിച്ച ശേഷം അധികാരം നഷ്ടമായതിന്‍റെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി അന്ദവിശ്വാസത്തിനെതിരെ സംസാരിച്ചത്.  വിശ്വാസം പ്രധാനപ്പെട്ടതാണെങ്കിലും അന്ദവിശ്വാസം ആവശ്യമില്ലെന്നു് മോദി പറഞ്ഞു.  ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍‍രിവാളിനെ ക്ഷണിക്കാതെ ദില്ലി മെട്രോയുടെ മജന്ത ലൈൻ പാത പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തത് വിവാദമായി.   

കൽക്കാജിയിൽ നിന്ന് നോയിഡ വരെ മെട്രോയിൽ യാത്ര ചെയ്ത ശേഷമാണ് പൊതസമ്മേളനത്തിൽ പ്രധാനമന്ത്രി സംസാരിച്ചത് .   കാൺപൂരിലും ആഗ്രയിലും മെട്രോ തുടങ്ങുമെന്നുമായിരുന്നു യോഗി ആദിത്യനാഥിന്‍റെ പ്രഖ്യാപനം. പന്ത്രണ്ടരക്കിലോമീറ്റര്‍ ദൂരമുള്ള മജന്ത ലൈൻ മെട്രോ തുറന്നതോടെ തെക്കൻ ദില്ലിയും നോയിഡയും തമ്മിലുള്ള ദൂരം അരമണിക്കൂര്‍ കുറഞ്ഞു.  കൊച്ചിയ്ക്കും അഹമ്മദാബാദിനും ശേഷം നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യുന്ന മൂന്നാമത്തെ മെട്രോയാണ് ദില്ലി-നോയിഡ പാത.


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കുതിച്ചുയർന്ന് നിരക്ക്, യുഎഇയിൽ നിന്നുള്ള വിമാനടിക്കറ്റുകൾക്ക് 45 ശതമാനം വരെ വർധന; യാത്രക്കാർ കൂടി
ഹാൻ്റ വൈറസ്: ക്രൂയിസ് കപ്പലിൽനിന്ന് ഇടയ്ക്ക് യാത്ര അവസാനിപ്പിച്ച് ഇറങ്ങിയവരെ തിരിച്ചറിയാൻ ശ്രമം; രോഗബാധിതരുമായി സമ്പർക്കമുണ്ടായോ?