പ്രധാനമന്ത്രിയുടെ 'വ്യാജ' ആത്മീയ ഉപദേഷ്ടാവ് പിടിയിൽ

By Web TeamFirst Published Sep 28, 2018, 5:07 PM IST
Highlights

പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ​ദില്ലി പൊലീസ് ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചത്. ഗാസിയാബാദിൽനിന്നും വെള്ളിയാഴ്ചയാണ് പ്രതിയെ പിടികൂടിയത്. ഇയാളിൽ നിന്നും വ്യാജ രേഖകൾ പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു. 

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആത്മീയ ഉപദേഷ്ടാവ് ആണെന്ന വ്യാജേന ആളുകളെ കബളിപ്പിച്ച ഒളിവിൽ പോയ പ്രതിയെ പൊലീസ് പിടികൂടി. കഥക് നർത്തകനായ പുൽകിത് മിശ്രയാണ് അറസ്റ്റിലായത്. പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ​ദില്ലി പൊലീസ് ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചത്. ഗാസിയാബാദിൽനിന്നും വെള്ളിയാഴ്ചയാണ് പ്രതിയെ പിടികൂടിയത്. ഇയാളിൽ നിന്നും വ്യാജ രേഖകൾ പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു.

പ്രധാനമന്ത്രിയുടെ ആത്മീയ ഉപദേഷ്ടാവ് ആണെന്ന വ്യാജേന ആചാര്യ പുൽകിത് മഹാരാജ എന്നറിയപ്പെടുന്ന പുൽകിത് മിശ്ര തനിക്കൊപ്പം ഫോട്ടേയ്ക്ക് പോസ് ചെയ്തതായി ബോളിവുഡിലെ ഒരു സഹ സംവിധായകൻ നൽകിയ പരാതിയെ തുടർന്നാണ് സംഭവം പുറം ലോകമറിയുന്നത്. കൂടാതെ പുൽക്കിതിന് സുരക്ഷ, താമസ സൗകര്യം എന്നിവ ഒരുക്കണമെന്ന ആവശ്യപ്പെട്ട് കല, സംസ്കാര മന്ത്രാലയം സെക്രട്ടറിയുടെ പേരിൽ ഉത്തർപ്രദേശിലെ സിതാപൂർ ജില്ലാ മജിസ്ട്രേറ്റിന് വ്യാജ കത്തയച്ചതും പ്രധാനമന്ത്രിയുടെ ഒാഫീസ് കണ്ടെത്തിയിരുന്നു.  

click me!