റഫാൽ ഇടപാടില്‍ ശരത് പവാറിനെ തള്ളി മകളും എംപിയുമായ സുപ്രിയ സുലെ

Published : Sep 28, 2018, 05:07 PM ISTUpdated : Sep 28, 2018, 07:49 PM IST
റഫാൽ ഇടപാടില്‍ ശരത് പവാറിനെ തള്ളി മകളും എംപിയുമായ സുപ്രിയ സുലെ

Synopsis

റഫാൽ ഇടപാടില്‍ ശരത് പവാറിന്‍റെ പ്രതികരണത്തിന് വിരുദ്ധ പ്രസ്താവനയുമായി മകളും എംപിയുമായ സുപ്രിയ സുലെ. ജെപിസി അന്വേഷണത്തിന് സർക്കാർ മടിക്കുന്നതെന്തിനെന്ന് സുപ്രിയ സുലെ ചോദിക്കുന്നു.

ദില്ലി: റഫാൽ ഇടപാടില്‍ ശരത് പവാറിന്‍റെ പ്രതികരണത്തിന് വിരുദ്ധ പ്രസ്താവനയുമായി മകളും എംപിയുമായ സുപ്രിയ സുലെ.
ജെപിസി അന്വേഷണത്തിന് സർക്കാർ മടിക്കുന്നതെന്തിനെന്ന് സുപ്രിയ സുലെ ചോദിക്കുന്നു. വിലയുടെയും ഓഫ്സെറ്റ് കരാറിന്‍റെ  കാര്യത്തിലും ക്രിതിമമായ ന്യായീകരണങ്ങൾ ബിജെപി നടത്തുന്നു. വിമാന വില 300 ശതമാനം ഉയർന്നതിന് എന്താണ് ന്യായീകരണമെന്നും സുപ്രിയ ചോദിച്ചു.

റാഫേൽ ഇടപാടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉദ്ദേശത്തെ സംശയിക്കേണ്ടതില്ലെന്നായിരുന്നു എൻസിപി ദേശീയ അധ്യക്ഷൻ ശരത് പവാറിന്‍റെ പ്രസ്താവന. റാഫേൽ വിമാനത്തിൻറെ സാങ്കേതികവശത്തെക്കുറിച്ചുള്ള  കൂടുതൽ വിവരങ്ങൾ പുറത്ത് വിടണമെന്ന പ്രതിപക്ഷ പാർട്ടികളുടെ ആവശ്യത്തെ പരിഗണിക്കേണ്ടതില്ല. 

എന്നാൽ വിമാനത്തിൻറെ വില സംബന്ധിച്ച വിവരങ്ങൾ പുറത്ത് വിടുന്നത് കൊണ്ട് സർക്കരിന് ഒരു ദോഷവും വരില്ലെന്നും മുൻ പ്രതിരോധ മന്ത്രി കൂടിയായ ശരദ് പവാർ പറഞ്ഞു. 

അതേസമയം, മോദിയെ പിന്തുണച്ച ശരത് പവാറിന്‍റെ പ്രസ്താവനയില്‍ പ്രതിഷേധിച്ച് എന്‍സിപി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ പാര്‍ട്ടി അംഗത്വം രാജിവെച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ബിഎംഡബ്ല്യുവിന്റെ പ്ലാന്റിൽ രാഹുൽ ​ഗാന്ധി, ഇന്ത്യയിലെ കാര്യം ദുഃഖകരമെന്ന് പരാമർശം; വിമർശനവുമായി ബിജെപി
'പോറ്റിയെ കേറ്റിയേ' പാരഡി പാട്ടിൽ കേസെടുത്തു; ​ഗാനരചയിതാവും സംവിധായകനും പ്രചരിപ്പിച്ചവരും പ്രതികൾ