
സിക്കിം: കൃത്യം കാമറകൾക്ക് നേരെ തിരിയാൻ പ്രധാനമന്ത്രി മോദിക്ക് അപാരമായ കഴിവാണുള്ളത്. അദ്ദേഹത്തിന്റെ എല്ലാ സന്ദർശന ഫോട്ടോകളും അത് ഉറപ്പിക്കുന്നതാണ്. എന്നാൽ കൃത്യമായി ഫോട്ടോയ്ക്ക് പോസ് ചെയ്യാൻ മാത്രമല്ല, മനോഹരമായ ഫോട്ടോ എടുക്കാനും തനിക്ക് അറിയാമെന്ന് തെളിയിച്ചിരിക്കുകയാണ് മോദി. സിക്കിമിലേക്കുള്ള യാത്രാ മധ്യേ മോദി പകർത്തിയ നാല് ചിത്രങ്ങളാണ് ഇപ്പോൾ ട്വിറ്ററിലെ ചർച്ചാ വിഷയം.
പക്യോങ്ങിലെ പുതിയ വിമാനത്താവളം ഉദ്ഘാടനം ചെയ്യാൻ വേണ്ടിയാണ് മോദി സിക്കിമിൽ പോയത്. സമുദ്ര നിരപ്പിൽ നിന്ന് 4500 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന വിമാനത്താവളം സിക്കിമിലെ ആദ്യ വിമാനത്താവളമാണ്.
മുമ്പും മോദിജിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയ ചർച്ച ചെയ്തിട്ടുണ്ട്. 2016 ൽ ഛത്തീസ്ഗഡ്ഡിൽ മൃഗസംരക്ഷണ കേന്ദ്രത്തിൽ വച്ച് എടുത്ത കടുവയുടെ ചിത്രവും ചർച്ച ചെയ്തിരുന്നു.
''സ്വച്ഛവും മനോഹരവുമായ ദൃശ്യങ്ങൾ, ആകർഷകം അവിശ്വസനീയം'' എന്നീ അടിക്കുറിപ്പുകളോടെയാണ് ചിത്രം ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. എല്ലാ ചിത്രങ്ങളും ആകാശക്കാഴ്ചയില്‍ നിന്നാണ് എടുത്തിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam