മാവോയിസ്റ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട ദൂര്‍ദര്‍ശന്‍ ക്യാമറാമാന്‍റെ കുടുംബം സന്ദര്‍ശിച്ച് മോദി

Published : Jan 15, 2019, 04:24 PM ISTUpdated : Jan 15, 2019, 04:37 PM IST
മാവോയിസ്റ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട ദൂര്‍ദര്‍ശന്‍ ക്യാമറാമാന്‍റെ കുടുംബം സന്ദര്‍ശിച്ച് മോദി

Synopsis

ഒഡീഷയിലെ ബലൻഗിറിൽ എത്തിയാണ് പ്രധാനമന്ത്രി കുടംബത്തെ കണ്ടത്. 2018 ഒക്ടോബർ 30ന് ഛത്തീസ്‍ഗഢിലെ ദന്തേവാഡയില്‍ വച്ചാണ് മാവോയിസ്റ്റ് ആക്രമണത്തിൽ അച്യുതാനന്ദ സാഹു കൊല്ലപ്പെട്ടത്. 

ദില്ലി: ഛത്തീസ്‍ഗഢിൽ മാവോയിസ്റ്റ് സംഘത്തിന്‍റെ ആക്രമണത്തിൽ കൊല്ലപ്പെട്ട ദൂര്‍ദര്‍ശന്‍ ക്യാമറാമാന്‍ അച്യുതാനന്ദ സാഹുവിന്റെ  കുടുംബത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദർശിച്ചു. ഒഡീഷയിലെ ബലൻഗിറിൽ എത്തിയാണ് പ്രധാനമന്ത്രി കുടംബത്തെ കണ്ടത്. 2018 ഒക്ടോബർ 30ന് ഛത്തീസ്‍ഗഢിലെ ദന്തേവാഡയില്‍ വച്ചാണ് മാവോയിസ്റ്റ് ആക്രമണത്തിൽ അച്യുതാനന്ദ സാഹു കൊല്ലപ്പെട്ടത്. 

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ദില്ലിയില്‍ നിന്ന് വാര്‍ത്താ ശേഖരണത്തിന് പോയയാതിരുന്നു സാഹുവും സഹപ്രവർത്തകരും. ദൂരദര്‍ശന്‍ റിപ്പോര്‍ട്ടര്‍മാരായ ധീരജ് കുമാര്‍, അസിസ്റ്റന്‍റ് ക്യാമറാമാന്‍ മൊര്‍മുകുത് ശര്‍മ്മ എന്നിവരായിരുന്നു സാഹുവിനൊപ്പം ഉണ്ടായിരുന്നത്. പൊലീസ് പട്രോളിങ് വാഹനത്തിൽ സംഘം സ‍ഞ്ചരിക്കുന്നതിനിടെയാണ് മാവോയിസ്റ്റ് ആക്രമണമുണ്ടായത്. തുടർന്ന് അച്യുതാനന്ദ സാഹുവും വാഹനത്തിലുണ്ടായിരുന്ന രണ്ട് പേരും പൊലീസുകാരും കൊല്ലപ്പെടുകയായിരുന്നു. ആരന്‍പൂര്‍ ഗ്രാമത്തിലെ നില്‍വായയില്‍ വച്ചായിരുന്നു ആക്രമണം.  

ഒഡീഷയിൽ ഒരു ദിവസത്തെ സന്ദർശനത്തിനെത്തിയതായിരുന്നു പ്രധാനമന്ത്രി. സംസ്ഥാനത്തിന്റെ വികസനത്തിന് 1550 കോടി രൂപയുടെ പദ്ധതികളാണ് പ്രധാനമന്ത്രി നടപ്പിലാക്കുക.    

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പിറന്ന് വീണ് മണിക്കൂറുകൾ മാത്രം, ഇൻക്യുബേറ്ററിൽ നവജാത ശിശു വെന്തുമരിച്ചു, മുഖത്തും നെഞ്ചിലും വയറിലും ഗുരുതര പൊള്ളൽ
'എന്നോട് കളിക്കാൻ നിൽക്കല്ലേ'; ജാതി പറഞ്ഞ് ബാങ്ക് ജീവനക്കാരി, ഉപഭോക്താവിനോട് തട്ടിക്കയറുന്ന വീഡിയോ പുറത്ത്