മോദി ഇന്ന് റായ്ബറേലിയില്‍; പ്രധാനമന്ത്രിയ്ക്ക് നേരെ പ്രതിഷേധിക്കുമെന്ന് മഹിളാ കോണ്‍ഗ്രസ്

Published : Dec 16, 2018, 07:05 AM IST
മോദി ഇന്ന് റായ്ബറേലിയില്‍; പ്രധാനമന്ത്രിയ്ക്ക് നേരെ പ്രതിഷേധിക്കുമെന്ന് മഹിളാ കോണ്‍ഗ്രസ്

Synopsis

രാജസ്ഥാൻ തെരഞ്ഞെടുപ്പിനിടെ വിധവാ പെൻഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് മോദി നടത്തിയ പരാമർശം സ്ത്രീവിരുദ്ധമാണെന്ന് ആരോപിച്ച് ശക്തമായ പ്രതിഷേധ പരിപാടികൾ നടത്താനാണ് മഹിളാ കോൺഗ്രസിന്റെ തീരുമാനം

ലക്നൗ: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് റായ്ബറേലി സന്ദർശിക്കും. സോണിയാ ഗാന്ധിയുടെ പരമ്പരാഗത മണ്ഡലമായ റായ്ബറേലിയിൽ മോദിയുടെ ആദ്യ സന്ദർശനമാകുമിന്നത്തേത്. കുംഭമേളയുടെ ഒരുക്കങ്ങൾ വിലയിരുത്താൻ അലഹാബാദിൽ എത്തുന്നതിന്റെ ഭാഗമായാണ് മോദി റായ്ബറേലിയിലും എത്തുന്നത്. 

 അതേസമയം രാജസ്ഥാൻ തെരഞ്ഞെടുപ്പിനിടെ വിധവാ പെൻഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് മോദി നടത്തിയ പരാമർശം സ്ത്രീവിരുദ്ധമാണെന്ന് ആരോപിച്ച് ശക്തമായ പ്രതിഷേധ പരിപാടികൾ നടത്താനാണ് മഹിളാ കോൺഗ്രസിന്റെ തീരുമാനം. പ്രധാനമന്ത്രി പങ്കെടുക്കുന്ന റാലിയിൽ കരിങ്കൊടി കാണിക്കാനും പ്രവർത്തകർ തീരുമാനിച്ചിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വിയറ്റ്നാമിൽ അപകടത്തിൽപ്പെട്ട സ്പീഡ് ബോട്ടിൽ മലയാളികളും, മരിച്ചവരിലേറെയും തമിഴ്നാട്ടുകാർ, ആദരാഞ്ജലി നേർന്ന് പ്രധാനമന്ത്രിയും രാഹുൽ ഗാന്ധിയും
മോദി താമസിക്കുന്നത് അതീവ സുരക്ഷയുള്ള ഹോട്ടൽ, എങ്ങനെ ഇയാൾ കടന്നു കയറി ? രഹസ്യാന്വേഷണ ഏജൻസി പരിശോധന