
ദില്ലി: പ്രധാനമന്ത്രി മോദിക്ക് വിവിധ സ്വീകരണങ്ങളിൽ ലഭിച്ച സമ്മാനങ്ങൾ നാഷണൽ ഗാലറി ഓഫ് മോഡേൺ ആർട്ടിൽ ലേലത്തിന് വയ്ക്കുന്നു. തലപ്പാവുകൾ, ഷാളുകൾ, കോട്ടുകൾ. ചിത്രങ്ങൾ, പ്രതിമകൾ എന്നിവയാണ് സമ്മാനങ്ങളിലുള്ളത്. നമാമി ഗംഗ എന്ന പേരിൽ ഗംഗാനദി ശുചീകരണ പ്രവർത്തനങ്ങൾക്കായിരിക്കും ഇങ്ങനെ ലഭിക്കുന്ന തുക ഉപയോഗിക്കുന്നത്. അഞ്ഞൂറ് രൂപയാണ് ഇവയുടെ അടിസ്ഥാന വില. 1800 ലേറെ സമ്മാനങ്ങൾ സ്വന്തമാക്കാനുള്ള അവസരമാണ് ഇത്തരത്തിൽ പൊതുജനങ്ങൾക്ക് ലഭിക്കുക.
ഓൺലൈൻ വിൽപനയ്ക്ക് ശേഷം വരുന്ന സമ്മാനങ്ങളാണ് ലേലത്തിന് വച്ചിരിക്കുന്നത്. ഇതിന് മുമ്പ് ഈ സമ്മാനങ്ങൾ നാഷണൽ ഗാലറിയിൽ പ്രദർശനത്തിന് വച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിൽപനയക്ക് വയ്ക്കാൻ തീരുമാനിച്ചിരിക്കുന്നത്. 15 ദിവസങ്ങൾക്കുള്ളിൽ ലേലം പൂർത്തിയാകുമെന്നും ഈ തുക മുഴുവൻ ഗംഗാനദി ശുചീകരണ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുമെന്നും കേന്ദ്ര സാംസ്കാരിക വകുപ്പ് മന്ത്രി മനീഷ് ശർമ്മ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam