മുഹമ്മദ് സിനാന്‍ വധക്കേസ്; ആര്‍.എസ്.എസ് പ്രവര്‍ത്തകരെ കോടതി വെറുതെവിട്ടു

Published : Sep 18, 2017, 11:42 AM ISTUpdated : Oct 04, 2018, 08:06 PM IST
മുഹമ്മദ് സിനാന്‍ വധക്കേസ്; ആര്‍.എസ്.എസ് പ്രവര്‍ത്തകരെ കോടതി വെറുതെവിട്ടു

Synopsis

കാസര്‍കോഡ്: കാസര്‍കോഡ് മുഹമ്മദ് സിനാന്‍ വധക്കേസിലെ പ്രതികളെ കോടതി വെറുതെ വിട്ടു. ആര്‍.എസ്.എസ് പ്രവര്‍ത്തകരായ കാസര്‍കോട് അണങ്കൂര്‍ ജെ പി കോളനിയിലെ ജ്യോതിഷ് , അടുക്കത്തുബയല്‍ സ്വദേശികളായ കെ കിരണ്‍ കുമാര്‍, കെ നിഥിന്‍ കുമാര്‍, എന്നിവരെയാണ് കോടതി വെറുതെ വിട്ടു. കാസര്‍കോട് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി (ഒന്ന്) ആണ് പ്രതികളെ വെറുതെ വിട്ടത്.

2008 ഏപ്രില്‍ 16നു ദേശീയ പാതക്കു സമീപം ആനബാഗിലു- അശോക് നഗര്‍ റോഡില്‍ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന  നെല്ലിക്കുന്ന്, ബങ്കര കുന്നിലെ മാമുവിന്റെ മകന്‍ മുഹമ്മദ് സിനാനെ തടഞ്ഞു നിര്‍ത്തി സംഘപരിവാര്‍ പ്രവര്‍ത്തകര്‍ കുത്തികൊല്ലുയായിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സിറ്റി ബസ് വിവാദം; 'ബസ് വേണമെന്ന് ആവശ്യപ്പെട്ടാൽ 24 മണിക്കൂറിൽ നൽകും, പകരം കെഎസ്ആർടിസി 150 ബസ് ഇറക്കും', പ്രതികരിച്ച് ഗണേഷ് കുമാർ
2 കോടി രൂപ നഷ്ടപരിഹാരം വേണമെന്ന് ഉമ തോമസ്, വക്കീൽ നോട്ടീസ് അയച്ച് എംഎൽഎ; ജിസിഡിഎും മൃദംഗവിഷനും എതിർകക്ഷികൾ