'ജവാന്മാരുടെ കുടുംബങ്ങളെക്കുറിച്ച് ഓർക്കുമ്പോൾ വേദനയാൽ ഹൃദയം നിന്നുപോവുന്നു'; മോഹൻലാൽ

Published : Feb 15, 2019, 12:27 PM ISTUpdated : Feb 15, 2019, 01:17 PM IST
'ജവാന്മാരുടെ കുടുംബങ്ങളെക്കുറിച്ച് ഓർക്കുമ്പോൾ വേദനയാൽ ഹൃദയം നിന്നുപോവുന്നു'; മോഹൻലാൽ

Synopsis

മോഹൻലാലിന് പുറമേ ആമീർ ഖാൻ, അനുഷ്ക ശർമ്മ, അക്ഷയ് കുമാർ, ഹാൻസിക, അനുപംഖേർ, മാധവൻ, സൂര്യ, നിവിൻ പോളി,കുഞ്ചാക്കോ ബോബന്‍, അജു വര്‍ഗീസ്, സണ്ണി വെയ്ന്‍ തുടങ്ങി നിരവധിയേറെ സിനിമ പ്രവർത്തകർ  ജവാന്മാർക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട്  രം​ഗത്തെത്തിയിട്ടുണ്ട്.

ജമ്മു കശ്മീരിലെ പുൽവാമയിൽ സിആർപിഎഫ് വാഹനവ്യൂഹനത്തിന്  നേരെ തീവ്രവാദികൾ നടത്തിയ ഭീകരാക്രമണത്തിന്റെ വാർത്ത ഞെട്ടലോടെയാണ് രാജ്യം കേട്ടത്. നിരവധി ജവാന്മാർ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ചു. രാജ്യത്തിനു വേണ്ടി സ്വന്തം ജീവൻ ബലികൊടുത്ത ധീരജവാന്മാർക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയാണ് നടൻ മോഹൻലാൽ. ഫേസ്ബുക്കിലൂടെയാണ് മേഹൻലാൽ ജവാന്മാരെ അനുസ്മരിച്ചത്.

“രാജ്യത്തിനു വേണ്ടി രക്തസാക്ഷിത്യം വരിച്ച ജവാന്മാരുടെ കുടുംബങ്ങളെ കുറിച്ചോർക്കുമ്പോൾ വേദനയാൽ ഹൃദയം നിന്നുപോവുകയാണ്. അവർ ആ ഹൃദയ ഭേദകമായ നോവിനെ അതിജീവിച്ച് തിരുച്ചുവരാൻ നമുക്ക് പ്രാർത്ഥിക്കാം. അവരുടെ ദുഃഖത്തിൽ നമുക്കും പങ്കുച്ചേരാം“മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു.

മോഹൻലാലിന് പുറമേ ആമീർ ഖാൻ, അനുഷ്ക ശർമ്മ, അക്ഷയ് കുമാർ, ഹാൻസിക, അനുപംഖേർ, മാധവൻ, സൂര്യ, നിവിൻ പോളി,കുഞ്ചാക്കോ ബോബന്‍, അജു വര്‍ഗീസ്, സണ്ണി വെയ്ന്‍ തുടങ്ങി നിരവധിയേറെ സിനിമ പ്രവർത്തകർ  ജവാന്മാർക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട്  രം​ഗത്തെത്തിയിട്ടുണ്ട്. “ആ വാർത്ത ഹൃദയം തകരുന്ന വേദനയോടെയാണ് ഞാൻ കേട്ടത്. വീരമൃത്യു വരിച്ച ജവാന്മാർക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നു,” ആമീർ​ഖാൻ ട്വിറ്ററിൽ കുറിച്ചു.

 “വിശ്വസിക്കാനാവുന്നില്ലീ സംഭവം. അവരുടെ ആത്മാവിന് ശാന്തി നേരുന്നു. അവരുടെ കുടുംബങ്ങള്‍ക്ക് ഈ ദുഖം അതിജീവിക്കാനുള്ള ശക്തി ലഭിക്കാൻ പ്രാര്‍ത്ഥിക്കുന്നു. പരിക്കേറ്റവർ ഏറ്റവും വേഗം സുഖം പ്രാപിക്കട്ടെ, ഈ സംഭവം നമുക്ക് അങ്ങനെ മറന്നുകളയാനാകില്ല“ അക്ഷയ് കുമാര്‍ ട്വിറ്ററിൽ കുറിച്ചിട്ടുണ്ട്.

വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ ജമ്മു ശ്രീനഗര്‍ ദേശീയ പാതയിലാണ് സിആര്‍പിഎഫ് വാഹന വ്യൂഹനത്തിന് നേരെ ഭീകരാക്രണം നടന്നത്. ജമ്മുവിൽ നിന്ന് ശ്രീനഗറിലേയ്ക്ക് പോവുകയായിരുന്ന വാഹനവ്യൂഹത്തിന് നേരെ ഉഗ്രശേഷിയുള്ള ബോംബ് വെച്ച വാഹനം ഓടിച്ചു കയറ്റി സ്ഫോടനം നടത്തുകയായിരുന്നു. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം തീവ്രവാദ സംഘടനയായ  ജയ്ഷെ മുഹമ്മദ് ഏറ്റെടുത്തിട്ടുണ്ട്.   

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സര്‍ക്കാര്‍ സംരക്ഷണമോ? അഴിമതി കേസിൽ പ്രതിയായ ജയിൽ ഡിഐജി വിനോദ് കുമാറിനെതിരായ നടപടി വൈകുന്നു
ആരാകും കൊച്ചി മേയര്‍? ദീപ്തി മേരി വര്‍ഗീസിന് സാധ്യതയേറുന്നു, നിര്‍ണായക കോണ്‍ഗ്രസ് കോര്‍ കമ്മിറ്റി യോഗം 23ന്