
ന്യൂയോര്‍ക്ക് : മോണിക ലെവന്‍സ്‌കിയെ ലോകം അത്രപെട്ടന്ന് മറന്നുകാണില്ല. അമേരിക്കയുടെ കരുത്തനായ പ്രസിഡന്റ് ബില്‍ ക്ലിന്റനൊപ്പം വിവാദ വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന മോണിക വീണ്ടും വാര്‍ത്തയാവുകയാണ്. തന്‍റെ പുതിയ വെളിപ്പെടുത്തലിലൂടെയാണ് മോണിക വീണ്ടും വിവാദങ്ങളില്‍ ഇടംപിടിച്ചിരിക്കുന്നത്.
മുന്‍ അമേരിക്കന്‍ അഭിഭാഷകനും സോളിസിറ്റര്‍ ജനറലുമായിരുന്ന കെന്‍ സ്റ്റാറിനെതിരെ ലൈംഗികാരോപണവുമായാണ് മോണിക രംഗത്തെത്തിയിരിക്കുന്നത്. തന്റെ കഴിഞ്ഞ 24 വര്‍ഷത്തെ ജീവിതം നരകമാക്കിയ ആളെന്നാണ് കെന്‍സ്റ്റാറിനെ മോണിക പരിചയപ്പെടുത്തിയത്.
ക്രിസ്മസിനാണ് മോണിക അയാളെ കണ്ടുമുട്ടിയത്. കെന്‍സ്റ്റര്‍ എന്ന് സ്വയം പരിചയപ്പെടുത്തിയ അയാളെ ഓര്‍ക്കാന്‍ മോണികയ്ക്ക് അധികം സമയം വേണ്ടിവന്നില്ല. ജീവിതം നരകതുല്യമാക്കിയ ആളെ എങ്ങനെ മറക്കുമെന്ന് മോണിക തന്റെ ലേഖനത്തില്‍ ചോദിക്കുന്നു.
ക്ലിന്റനുമായി ഉണ്ടായിരുന്നത് പരസ്പര സമ്മതത്തോടെ ഉള്ള ബന്ധമായിരുന്നു. എന്നാല്‍ കെന്‍സ്റ്റര്‍ തന്റെ സമ്മതമില്ലാതെ ശരീരത്തില്‍ സ്പര്‍ശിച്ചിരുന്നതായുംപലതവണ അയാളുടെ ഇംഗിതം തന്നെ അറിയിച്ചിട്ടുണ്ടെന്നും മോണിക വ്യക്തമാക്കി.
ശത്രുക്കള്‍ ക്ലിന്റനെതിരെ തന്നെ ആയുധമാക്കുകയായിരുന്നു. അദ്ദേഹത്തെ തകര്‍ക്കാന്‍ തങ്ങള്‍ക്കിടയിലെ ബന്ധം തുറന്ന് പറയാന്‍ കെവിന്‍സ്റ്റര്‍ പലതവണ സമ്മര്‍ദ്ദം ചെലുത്തിയിരുന്നുവെന്നും മോണിക. മീ ടു ക്യാംപയിന്‍റെ ഭാഗമായാണ് രണ്ട് പതിറ്റാണ്ട് മുമ്പത്തെ അനുഭവം മോണിക തുറന്നെഴുതിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam