ഉറങ്ങിക്കിടന്ന വയോധികയുടെ ദേഹത്തേക്ക് ഉടുമ്പ് വീണു, ശരീരമാസകലം പരിക്കേറ്റു, സംഭവം കണ്ണൂർ തലശ്ശേരിയിൽ

Published : Oct 24, 2026, 02:21 PM IST
udumbu

Synopsis

നാട്ടുകാരെത്തിയാണ് ജാനകിയെ ആശുപത്രിയിലെത്തിച്ചത്. പ്രദേശത്ത് ഉടുമ്പുകളെ കാണാറുണ്ടെങ്കിലും വീടിനുള്ളിൽ കയറി നാശനഷ്ടമുണ്ടാക്കുന്നത് ആദ്യമായിട്ടാണെന്നും നാട്ടുകാർ പറയുന്നു.

കണ്ണൂർ: കണ്ണൂർ തലശ്ശേരിക്ക് സമീപം മഞ്ഞോടിയിൽ ഉടുമ്പ് ദേഹത്തേക്ക് വീണ് വയോധികക്ക് പരിക്ക്. വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന ജാനകിയുടെ ദേഹത്തേക്കാണ് സീലിംഗിന് മുകളിൽ നിന്ന് ഉടുമ്പ് വീണത്. 85കാരിയായ ജാനകി വീട്ടിൽ തനിച്ചാണ് താമസം. മുകളിലെ സീലിം​ഗ് തകർത്തുകൊണ്ടാണ് ഉടുമ്പ് ദേഹത്തേക്ക് വീണത്. കട്ടിലിന് മുകളിലെ കൊതുവലയിൽ തട്ടി താഴേയ്ക്ക് വീണതിനാൽ ജാനകിക്ക് പരിക്കേറ്റില്ല. ജാനകിയുടെ ദേഹമാസകലെ പരിക്കേറ്റു. ഉടുമ്പ് വീടിനുള്ളിലെ ഉപകരണങ്ങൾ പലതും തകർത്തിട്ടുണ്ട്. നാട്ടുകാരെത്തിയാണ് ജാനകിയെ ആശുപത്രിയിലെത്തിച്ചത്. പ്രദേശത്ത് ഉടുമ്പുകളെ കാണാറുണ്ടെങ്കിലും വീടിനുള്ളിൽ കയറി നാശനഷ്ടമുണ്ടാക്കുന്നത് ആദ്യമായിട്ടാണെന്നും നാട്ടുകാർ പറയുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഭർത്താവിനെ തട്ടിക്കൊണ്ട് പോയെന്ന ഭാര്യയുടെ പരാതി, പൊലീസ് ഒഴിവാക്കിയ കേസ്, ഡാൻസഫ് കണ്ടെത്തിയത് കോടികളുടെ കള്ളനോട്ട്
മഹാരാഷ്ട്രയിലെ തീരദേശ കുടുംബങ്ങൾക്ക് കൈത്താങ്ങായി സിഎംഎഫ്ആർഐ, അഞ്ച് ലക്ഷം കല്ലുമ്മക്കായ വിത്തുകൾ കൈമാറി