പന്ത്രണ്ട് ദിവസം പ്രായമുള്ള കുഞ്ഞിനെ കുരങ്ങൻ തട്ടിയെടുത്തു; മൃതദേഹം ടെറസ്സിൽ കണ്ടെത്തി

By Web TeamFirst Published Nov 13, 2018, 5:42 PM IST
Highlights

വീട്ടുകാർ കുരങ്ങനെ പിന്തുടർന്നെങ്കിലും  കണ്ടെത്താനായില്ല. പിന്നീട് തൊട്ടടുത്ത വീടിന്റെ ടെറസ്സിൽ രക്തത്തിൽ കുളിച്ച അവസ്ഥയിൽ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി.

ആ​ഗ്ര: അമ്മയുടെ മടിയിൽ‌ നിന്ന് കുരങ്ങൻ തട്ടിയെടുത്ത പന്ത്രണ്ട് ദിവസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം തൊട്ടടുത്ത വീടിന്റെ ടെറസ്സിൽ കണ്ടെത്തി. ആ​ഗ്രയിലെ മൊഹല്ലാ കച്ചേര പ്രദേശത്താണ് സംഭവം നടന്നത്. തിങ്കളാഴ്ച വൈകുന്നേരം വീടിന്റെ വരാന്തയിലിരുന്ന് കുഞ്ഞിന് മുലയൂട്ടുകയായിരുന്നു. അപ്പോഴാണ് കുഞ്ഞിനെയും തട്ടിയെടുത്ത് കുരങ്ങൻ ഓടിപ്പോയത്. വീട്ടുകാർ കുരങ്ങനെ പിന്തുടർന്നെങ്കിലും കണ്ടെത്താനായില്ല. പിന്നീട് തൊട്ടടുത്ത വീടിന്റെ ടെറസ്സിൽ രക്തത്തിൽ കുളിച്ച അവസ്ഥയിൽ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി.

അപ്പോൾത്തന്നെ കുഞ്ഞിനെ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു. വീട്ടുകാർ മറ്റൊരു ഹോസ്പിറ്റലിൽ കുഞ്ഞിനെ കൊണ്ടുപോയെങ്കിലും അവരും കുഞ്ഞ് മരിച്ചതായി സാക്ഷ്യപ്പെടുത്തി. തങ്ങളുടെ സ്വാഭാവിക വാസസ്ഥലം ഇല്ലാതാകുന്നത് കൊണ്ടാണ്  കുരങ്ങൻമാർ നാട്ടിലിറങ്ങി ജനങ്ങളെ ഉപദ്രവിക്കുന്നതെന്ന് പരിസ്ഥിതി പ്രവർത്തകനായ ശ്രാവൺ കുമാർ പറയുന്നു.

എന്നാൽ കുരങ്ങൻമാർ വീടുകളിൽ കയറി വസ്തുക്കൾ എടുത്തുകൊണ്ടു പോകുന്നതും ആളുകളെ ഉപദ്രവിക്കുന്നതും പതിവ് സംഭവങ്ങളാണെന്ന് പ്രദേശവാസികൾ വെളിപ്പെടുത്തുന്നു. ടെറസ്സിൽ പോകാനോ വീടിന്റെ വരാന്തയിൽ ഇരിക്കാനോ തങ്ങൾക്ക് സാധിക്കാറില്ലെന്ന് താമസക്കാരിലൊരാളായ സീമാ ​ഗുപ്ത പറഞ്ഞു. 
 

click me!