ദമ്പതികള്‍ക്ക് നേരെ സദാചാര ഗുണ്ടായിസം; രണ്ടുപേരെ അറസ്റ്റ് ചെയ്തു

Published : Feb 10, 2019, 08:59 AM ISTUpdated : Feb 10, 2019, 03:56 PM IST
ദമ്പതികള്‍ക്ക് നേരെ സദാചാര ഗുണ്ടായിസം; രണ്ടുപേരെ അറസ്റ്റ് ചെയ്തു

Synopsis

ഭാര്യാഭര്‍ത്താക്കന്മാരാണെന്ന് പറഞ്ഞെങ്കിലും ദമ്പതികളെ തടഞ്ഞുവെച്ച് അസഭ്യം പറയുകയായിരുന്നു

കൈനകരി: റോഡരികില്‍ നിന്ന് ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ദമ്പതികളെ ചോദ്യം ചെയ്ത സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. നെടുമുടി പൊങ്ങമണ്ണടിച്ചിറ വീട്ടില്‍ സാംകുമാര്‍ (34), കൈനകരി കുട്ടമംഗലം നിഖില്‍ ഭവനില്‍ നരേന്ദ്രന്‍ (42) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാത്രി ഒന്‍പത് മണിക്ക് കൈനകരി ജങ്ഷന് വടക്കുഭാഗത്തായുള്ള റോഡില്‍ വച്ചാണ് ദമ്പതികള്‍ക്ക് നേരെ സദാചാര ഗുണ്ടായിസം നടന്നത്. 

ബൈക്ക് നിര്‍ത്തി റോഡരികില്‍ നിന്ന് ഭക്ഷണം കഴിക്കുകയായിരുന്നു വിജിയും ഭാര്യ സ്മിതയും. എന്നാല്‍ ഇവരെ പ്രതികള്‍ ചോദ്യം ചെയ്യുകയും അസഭ്യം പറയുകയുമായിരുന്നു. ഭാര്യാഭര്‍ത്താക്കന്മാരാണെന്ന് പറഞ്ഞെങ്കിലും ദമ്പതികളെ തടഞ്ഞുവെച്ച് അസഭ്യം പറയുകയായിരുന്നു. ദമ്പതികള്‍ മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് സാംകുമാറിനെയും നരേന്ദ്രനെയും  അറസ്റ്റ്റ് ചെയ്തത്. ഇരുവരെയും സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ദക്ഷിണ മൂകാംബിക ക്ഷേത്ര ശ്രീകോവിലിൽ കയറാൻ ദമ്പതിമാരുടെ ശ്രമം, ഓടിയെത്തിയ മേൽശാന്തി തടഞ്ഞു; ശുദ്ധികലശം നടത്തും
ശബരിമലയിൽ കേരളീയ സദ്യ 21മുതൽ, ശബരിമല മാസ്റ്റർ പ്ലാൻ ചർച്ചയ്ക്ക് നാളെ പ്രത്യേക യോഗം