
തിരുവനന്തപുരം:പ്രളയത്തെ തുടര്‍ന്ന് എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് ആശ്വാസമായി കൃഷിമന്ത്രിയുടെ നടപടി. കൃഷി നശിച്ചവര്‍ക്ക് വായ്പാ തിരിച്ചടവിന് ഒരു വര്‍ഷത്തെ മൊറോട്ടോറിയം അനുവദിച്ചു. വായ്പാ തിരിച്ചടവ് കാലാവധി അഞ്ച് വര്‍ഷത്തേക്ക് പുനക്രമീകരിക്കും. തീരുമാനം ബാങ്കേഴ്സ് സമിതിയുടേതാണ്.
ദുരിതത്തില്‍ കഴിയുന്നവര്‍ക്ക് മറ്റൊരു ആശ്വാസ വാര്‍ത്ത റവന്യു മന്ത്രി ഇ.ചന്ദ്രശേഖരന്‍ പ്രഖ്യാപിച്ചിരുന്നു. നഷ്ടപരിഹാരം ലഭിക്കാന്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ പോകണമെന്നില്ലെന്നാണ് റവന്യൂ മന്ത്രി ഇ. ചന്ദ്ര ശേഖരന്‍ പ്രഖ്യാപിച്ചത്. നഷ്ടം സംഭവിച്ച എല്ലാവര്‍ക്കും നഷ്ടപരിഹാരം ലഭിക്കും. എന്നാല്‍ നഷ്ടം തിട്ടപ്പെടുത്താനായി റവന്യൂ വകുപ്പ് വിശദമായ പരിശോധന നടത്തുമെന്നും റവന്യൂ മന്ത്രി വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam