ഐഎഎസ് ഉദ്യോഗസ്ഥർക്ക് കൂടുതൽ ആനുകൂല്യങ്ങൾ; വൈദ്യുതി, കുടിവെള്ള ബില്ലുകൾ ഇനി സർക്കാർ വക

Published : Jan 16, 2019, 12:48 PM ISTUpdated : Jan 16, 2019, 01:07 PM IST
ഐഎഎസ് ഉദ്യോഗസ്ഥർക്ക് കൂടുതൽ ആനുകൂല്യങ്ങൾ; വൈദ്യുതി, കുടിവെള്ള ബില്ലുകൾ ഇനി സർക്കാർ വക

Synopsis

ഏഴാം ശമ്പളക്കമ്മീഷൻ ശുപാർശകൾക്കനുസരിച്ചുള്ള ആനുകൂല്യങ്ങൾ നൽകാനാണ് തീരുമാനം.

തിരുവനന്തപുരം: സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥർക്ക് കൂടുതൽ ആനുകൂല്യങ്ങൾ നൽകാൻ സംസ്ഥാനമന്ത്രിസഭാ യോഗം തീരുമാനിച്ചു. ഏഴാം ശമ്പളക്കമ്മീഷൻ ശുപാർശകൾക്കനുസരിച്ചുള്ള ആനുകൂല്യങ്ങൾക്കാണ് അനുമതി നൽകിയിരിക്കുന്നത്.

ഐഎഎസ്സ് ഉദ്യോഗസ്ഥരുടെ കുടിവെള്ള, വൈദ്യുതിബില്ലുകൾ ഇനി സർക്കാർ അടയ്ക്കും. സ്വകാര്യ ആവശ്യങ്ങൾക്ക് ഇന്ധനം ഉപയോഗിക്കുന്നതിന്‍റെ പരിധി ഒഴിവാക്കി. വീട്ടിൽ അറ്റൻഡർമാരെ വയ്ക്കുന്നതിന് ഇനി പണത്തിന്‍റെ പരിധിയില്ല. മൂവായിരം രൂപ വരെ മാത്രമേ ഇതുവരെ അറ്റൻഡർമാർക്ക് ശമ്പളം നൽകാൻ തുക നൽകിയിരുന്നുള്ളൂ. അതിന് ഇനി പരിധി നിശ്ചയിക്കേണ്ടെന്നും തീരുമാനിച്ചിട്ടുണ്ട്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വന്ദേഭാരത് ഓട്ടോയിൽ ഇടിച്ച് അപകടം; ഓട്ടോ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു, സംഭവം വർക്കലക്ക് സമീപം അകത്തുമുറിയിൽ
പരാതികൾ മാത്രമുള്ള `പരാതിക്കുട്ടപ്പൻ', കുപ്രസിദ്ധ മോഷ്ടാവിനെ പൊലീസ് പിടികൂടിയത് അതിസാഹസികമായി