ചെങ്ങന്നൂര്‍- ചാലക്കുടി മേഖലകളില്‍ നിന്ന് കൂടുതല്‍ സഹായഭ്യര്‍ത്ഥനകള്‍...

By Web TeamFirst Published Aug 17, 2018, 6:44 PM IST
Highlights

തൃത്താല ആനക്കര, കുമ്പിടിയില്‍ വീണ് എല്ലുപൊട്ടിയ സ്ത്രീ അതീവ ഗുരുതരാവസ്ഥയിലെന്നും ഇവരെ ആശുപത്രിയിലെത്തിക്കാന്‍ ബോട്ട് വേണമെന്നും ആവശ്യപ്പെടുന്നു. കല്ലിശ്ശേരി മാടവനയില്‍ 85 കടന്ന രണ്ട് പേര്‍ സഹായത്തിനാരുമില്ലാതെ കുടുങ്ങിക്കിടക്കുന്നു

തിരുവനന്തപുരം: പ്രളയം ഏറ്റവുമധികം ദുരിതം വിതച്ച മേഖലകളില്‍ നിന്ന് തന്നെയാണ് കൂടുതല്‍ സഹായഭ്യര്‍ത്ഥനകളും വരുന്നത്. ചെങ്ങന്നൂര്‍, പാണ്ടനാട്, തിരുവല്ല, കുട്ടനാട്, ചാലക്കുടി- എന്നീ മേഖലകളിലാണ് രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കേണ്ടതെന്നാണ് സഹായഭ്യര്‍ത്ഥനകള്‍ സൂചിപ്പിക്കുന്നത്. 

ചെങ്ങന്നൂര്‍, കല്ലിശ്ശേരി, മംഗലം, മുണ്ടങ്കാവ്, വന്മഴി, പാണ്ടനാട് ഭാഗങ്ങളില്‍ നിരവധി കുടുംബങ്ങള്‍ ഒറ്റപ്പെട്ടുകിടക്കുന്നതായി പരാതിയുണ്ട്. ഇവിടങ്ങളില്‍ രക്ഷാപ്രവര്‍ത്തനം എത്തുന്നില്ലെന്നും പരാതിയുണ്ട്. ഏറ്റവും പുതുതായി ഞങ്ങള്‍ക്ക് ലഭിച്ച സഹായഭ്യര്‍ത്ഥനകളിവയാണ്-

കല്ലിശ്ശേരി മാടവന ലിറ്റില്‍ ഫ്‌ളവര്‍ പള്ളിക്കടുത്ത് കളരിക്കല്‍ വടക്കേക്കര 90ഉം 86ഉം വയസ്സായ രണ്ട് പേര്‍ ഒറ്റപ്പെട്ട് കിടക്കുന്നു. സഹായിക്കുക. ഇതാണ് വിളിക്കാവുന്ന ഏക നമ്പര്‍ 7560852021. 

ചെങ്ങന്നൂരില്‍ 2 ഗര്‍ഭിണികള്‍ ഉള്‍പ്പെടെ 6 പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ട് ഇവരെ 918078445181- നമ്പരിലാണ് ബന്ധപ്പെടാന്‍ ശ്രമിക്കേണ്ടത്. എറണാകുളം കോതമംഗലം, ചാരുപാറയില്‍ കഴിഞ്ഞ 3 ദിവസമായി ഒരു വീട്ടില്‍ ഒറ്റപ്പെട്ടുപോയ കൊച്ചുകുട്ടികള്‍ അടക്കം 32 പേര്‍ ഭക്ഷണവും വെള്ളവുമില്ലാതെ വലയുന്നു. ഇവരെ സഹായിക്കാന്‍ 91 88486 88277 എന്ന നമ്പരില്‍ ബന്ധപ്പെടാന്‍ ശ്രമിക്കുക. 

നോര്‍ത്ത് പറവൂരില്‍ കുട്ടികളടക്കം 22 പേര്‍ കുടുങ്ങിക്കിടക്കുന്നു. ഇവരെ 9947898794, 9188622813 നമ്പരുകളില്‍ വിളിക്കാന്‍ ശ്രമിക്കാം. തിരുവല്ല പുളിക്കീഴ് പള്ളിപ്പടി വളഞ്ഞവട്ടം പോസ്റ്റ് ഓഫീസിന്റെ വലതുവശത്തുള്ള പള്ളിയുടെ അരികിലൂടെ അകത്തേക്കുള്ള റോഡില്‍ തളര്‍ന്നുകിടക്കുന്ന ഒരാളും, ഒരു കുഞ്ഞും  ഉള്‍പ്പെടെയുള്ള കുടുംബം കുടുങ്ങിക്കിടക്കുന്നു. ഇവരെ ബന്ധപ്പെടാന്‍ നമ്പരുകളില്ല. 

ഇതിനിടെ പാലക്കാട് നിന്നും സഹായഭ്യര്‍ത്ഥന എത്തി. തൃത്താല ആനക്കര, കുമ്പിടിയില്‍ വീണ് എല്ലുപൊട്ടിയ സ്ത്രീ അതീവ ഗുരുതരാവസ്ഥയിലെന്നും ഇവരെ ആശുപത്രിയിലെത്തിക്കാന്‍ ബോട്ട് ആവശ്യമാണെന്നുമാണ സന്ദേശം. മുഹ്‌സിന്‍ :8714177604 എന്ന നമ്പരില്‍ വിളിച്ചാല്‍ ഇവരെ ബന്ധപ്പെടാനാകുമെന്ന് പ്രതീക്ഷിക്കുന്നു.

അടിയന്തര സഹായം വേണ്ടവര്‍ക്കും, രക്ഷാപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കുന്നവര്‍ക്കും തുടര്‍ന്നും ഏഷ്യാനെറ്റ് ന്യൂസ് വെബ് ടീമിനെ ബന്ധപ്പെടാം. ഞങ്ങളുടെ webteam@asianetnews.in എന്ന മെയില്‍ ഐഡിയിലേക്ക് മെയിലുകളായോ, താഴെ ചേര്‍ക്കുന്ന ഫേസ്ബുക്ക് പോസ്റ്റില്‍ കമന്റുകളായോ നിങ്ങള്‍ക്ക് വിവരങ്ങള്‍ കൈമാറാം. 

click me!