തട്ടിപ്പുമായി കൂടുതല്‍ മലയാളികള്‍;  52 പരാതികളുമായി യുഎഇ ബാങ്കുകള്‍

Published : Feb 12, 2018, 11:35 PM ISTUpdated : Oct 05, 2018, 12:23 AM IST
തട്ടിപ്പുമായി കൂടുതല്‍ മലയാളികള്‍;  52 പരാതികളുമായി യുഎഇ ബാങ്കുകള്‍

Synopsis

യുഎഇ :  1200 കോടി രൂപയുടെ ബാങ്ക് വായ്പാ തട്ടിപ്പില്‍ കൂടുതല്‍ മലയാളികള്‍ക്കെതിരെ പരാതിയുമായി യുഎഇ ബാങ്കുകള്‍. ഇന്ന് ഏഴ് കേസുകളാണ് എറണാകുളം ചീഫ് ചുഡീഷ്യല്‍ മജിസ്‌ടേറ്റ് കോടതിയില്‍ നല്‍കിയത്.

യുഎഇ കേന്ദ്രീകരിച്ച് കമ്പനികള്‍ രജിസ്റ്റര്‍ ചെയ്യുകയും തുടര്‍ന്ന് ബാങ്ക് വായ്പ തരപ്പെടുത്തി മുങ്ങുകയും ചെയ്ത ആറ് കമ്പനികള്‍ക്കെതിരെയാണ് ബാങ്കുകള്‍ പരാതി നല്‍കിയത്. നാഷണല്‍ ബാങ്ക് ഓഫ് റാസ്ല്‍ ഖൈമ, നാഷണല്‍ ബാങ്ക് ഓഫ്, ഫുജൈറ, എന്നിവരാണ് പരാതിക്കാര്‍. രണ്ട് ബാങ്കുകള്‍ക്കാക്കായി 38 കോടി രൂപയാണ് ഈ കമ്പനികള്‍ നല്‍കാനുള്ളത്. മലയാളികളുടെ ഉടമസ്ഥതയിലുള്ള അല്‍പിദ കംപ്യൂട്ടേഴ്‌സ്, ഓട്ടോമെക് സ്‌പെയര്‍ പാര്‍ട്‌സ്, യൂണികോള്‍ ഇലക്ട്രിക്കല്‍കസ്, അടക്കമുള്ള കമ്പനികള്‍ക്കെതിരായാണ് പുതിയ പരാതി. ഇതോടെ യുഎഇയിലെ ബാങ്കുകള്‍ നല്‍കിയ പരാതിയുടെ എണ്ണം 52 ആയി.

ആകെ 200 ഓളം കമ്പനികള്‍ വ്യാജ രേഖകള്‍ കാണിച്ച് യുഎ.ഇയിലെ 7 ബാങ്കുകളില്‍ നിന്ന് വായ്പ തട്ടിയെടുത്ത മുങ്ങിയിട്ടുണ്ട്. കോടതി നിര്‍ദ്ദശ പ്രകാരം കൊച്ചി ക്രൈംബ്രഞ്ച് ആണ് കേസ് അന്വേഷിക്കുന്നത്. ഇതിനിടെ അറസ്റ്റ് സാധ്യതയുണ്ടെന്ന് കാണിച്ച് നാഷണല്‍ ബങ്ക് ഓഫ് ഫുജൈറയില്‍ നിന്ന് ഒരു കോടി 36 ലക്ഷം രൂപ തട്ടിയെടുത്ത മലപ്പുറം സ്വദേശി സാബിര്‍ എറണാകുളം സിജെഎം കോടതിയില്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കിയെങ്കിലും കോടതി തള്ളി. ഇയാളുടേതടക്കം പ്രതികളുടെ അറസ്റ്റ് ഉടന്‍ ഉണ്ടാകും. ചില പ്രതികള്‍ ഹൈക്കോടതിയിലും ഹര്‍ജി നല്‍കിയിട്ടുണ്ട്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BK
About the Author

Balu KG

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ബിരുദാനന്തര ബിരുദവും മാസ് കമ്യൂണിക്കേഷനിൽ ഡിപ്ലോമയും. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, ആരോഗ്യം, ശാസ്ത്രം, ചരിത്രം, ഫോട്ടോഗ്രഫി, എണ്‍വയോണ്‍മെന്‍റല്‍ സയന്‍സ്, എന്‍റര്‍ടൈന്‍മെന്‍റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 17 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: balu.kg@asianetnews.inRead More...
click me!

Recommended Stories

കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ വരും, 81 മുതൽ 86 സീറ്റുകൾ ലഭിച്ചേക്കാം; ലോക്പോൾ സർവേ ഫലം
വാടക വീട് ഒഴിപ്പിക്കാനെത്തിയ പൊലീസ് സംഘത്തിലെ വനിതാ എഎസ്‌ഐയെ അപായപ്പെടുത്താന്‍ ശ്രമിച്ചു; യുവതിക്കെതിരെ കേസ്