കുരുക്ക് മുറുകുന്നു; ഫ്രാങ്കോ മുളയ്ക്കലിനെതിരെ കൂടുതല്‍ പീഡന പരാതികള്‍

By Web TeamFirst Published Sep 22, 2018, 12:49 PM IST
Highlights

കന്യാസ്ത്രീയുട പീഡന പരാതിയില്‍ അറസ്റ്റിലായ ജലന്ധര്‍ മുന്‍  ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിര കൂടുതല്‍ പീഡന പരാതികള്‍ പൊലീസിന് ലഭിച്ചു. അതീവ രഹസ്യമായാണ് പരാതികള്‍ ലഭിച്ചത്. കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നും ജലന്ധറില്‍ നിന്നുമായി നിരവധി പേര്‍ പരാതി നല്‍കിയിട്ടുണ്ട്. കന്യാസ്ത്രീയുടെ പരാതിയില്‍ അഞ്ച് സംസ്ഥാനങ്ങളിലായി നടത്തിയ അന്വേഷണത്തിനിടെയാണ് കൂടുതല്‍ പരാതികള്‍ ലഭിച്ചത്. 

കൊച്ചി: കന്യാസ്ത്രീയുട പീഡന പരാതിയില്‍ അറസ്റ്റിലായ ജലന്ധര്‍ മുന്‍  ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിര കൂടുതല്‍ പീഡന പരാതികള്‍ പൊലീസിന് ലഭിച്ചു. അതീവ രഹസ്യമായാണ് പരാതികള്‍ ലഭിച്ചത്. കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നും ജലന്ധറില്‍ നിന്നുമായി നിരവധി പേര്‍ പരാതി നല്‍കിയിട്ടുണ്ട്. കന്യാസ്ത്രീയുടെ പരാതിയില്‍ അഞ്ച് സംസ്ഥാനങ്ങളിലായി നടത്തിയ അന്വേഷണത്തിനിടെയാണ് കൂടുതല്‍ പരാതികള്‍ ലഭിച്ചത്. 

മഠം വിട്ടവരും മഠത്തില്‍ ഇപ്പോള്‍ ഉള്ളവരും പരാതിക്കാരില്‍ ഉള്‍പ്പെടുന്നുണ്ട്. പരാതികളെല്ലാം അതാത് ജില്ലാ പൊലീസ് മേധവികള്‍ക്കും. ജലന്ധറില്‍ നിന്ന് ലഭിച്ച പരാതി പഞ്ചാബ് പൊലീസിനും  അന്വേഷണസംഘം കൈമാറിയിട്ടുണ്ട്. കേരളത്തില്‍ നിന്ന് പരാതി നല്‍കിയവരില്‍ ചിലര്‍ പരാതിയില്‍ ഉറച്ചുനില്‍ക്കാനും കേസുമായി മുന്നോട്ടുപോകാനും തയ്യാറായിട്ടുണ്ടെന്നുമാണ് പൊലീസ് നല്‍കുന്ന സൂചന. 

ഇതിന്‍റെ അടിസ്ഥാനത്തില്‍ ഫ്രാങ്കോ മുളയ്ക്കലിനെതിരെ കൂടുതല്‍ തെളുവുകള്‍  ശേഖരിക്കാനും പുതിയ പരാക്കാരുടെ മൊഴി രേഖപ്പെടുത്താനും പൊലീസ് നടപടി തുടങ്ങിയിട്ടുണ്ട് പരാതികള്‍ സംബന്ധിച്ച യാതൊരു വിവരവും പുറത്തുവിടരുതെന്നാണ് പൊലീസിന്‍റെ നിലപാട്. അതുകൊണ്ട് തന്നെ എത്രപേര്‍ പരാതി നല്‍കിയെന്ന കാര്യം പോലും പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. ഇപ്പോഴും അതിശക്തമായ സ്വാധീനമുള്ള ഫ്രാങ്കോ മുളയ്ക്കലിന്‍റെ സ്വാധീനവും ഇടപെടലും ഒഴിവാക്കാനാണ് പൊലീസ് പഴുതടച്ച രീതിയില്‍ നടപടികള്‍ മുന്നോട്ട് കൊണ്ടുപോകുന്നത്. 

അതേസമയം ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഇന്ന് പാല മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. ഫ്രാങ്കോയ്ക്കായി അഭിഭാഷകര്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കുന്നുണ്ട്. എന്നാല്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് പൊലീസ് ശക്തമായ വാദങ്ങള്‍ ഉന്നയിക്കും. ജാമ്യം ലഭിക്കാതിരിക്കാന്‍ പുതിയ കേസുകളും കോടതിയില്‍ സൂചിപ്പിക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചതായാണ് വിവരം. പുതിയ പരാതികളില്‍ മൊഴി രേഖപ്പെടുത്തുന്നതടക്കമുള്ള നടപടികള്‍ ആവശ്യമുള്ളതിനാല്‍ പരാതിക്കാരെ ഭീഷണിപ്പെടുത്താനും സ്വാധീനിക്കാനും ശ്രമം നടക്കുമെന്ന് പൊലീസ് കോടതിയെ അറിയിക്കും.

ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത് പൊലീസ് ക്ലബിലേക്ക് മാറ്റിയ ഫ്രാങ്കോ മുളയ്ക്കലിനെ 12.45ഓടെയാണ് പാലയിലേക്ക് കൊണ്ടുപോയത്. മെഡിക്കല്‍ കോളേജില്‍ നടത്തിയ പരിശോധനകള്‍ക്ക് ശേഷം ആരോഗ്യനിലയില്‍ കാര്യമായ പ്രശ്നങ്ങളില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയതോടെയാണ് പൊലീസ് തുടര്‍നടപടികളിലേക്ക് കടന്നത്. 

ഇന്നലെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം തൃപ്പൂണിത്തുറയില്‍ നിന്ന് കോട്ടയം പൊലീസ് ക്ലബിലെത്തിച്ച് രാത്രിയും ചോദ്യം ചെയ്യാനും പിറ്റേന്ന് പാലാ മജിസ്ട്രേറ്റ് മുന്‍പാകെ ഹാജരാക്കാനുമായിരുന്നു നേരത്തെ പൊലീസിന്‍റെ പദ്ധതി. എന്നാല്‍, യാത്രയ്ക്കിടെ ബിഷപ്പിന് ആരോഗ്യ പ്രശ്നങ്ങളുണ്ടാകുകയായിരുന്നു.

തൃപ്പൂണിത്തുറ ജനറല്‍ ആശുപത്രിയില്‍ വച്ചു നടന്ന പ്രാഥമിക പരിശോധനയ്ക്കിടെ ബിഷപ്പിന് ഇസിജി പരിശോധന നടത്തുകയും ഇതില്‍ വ്യതിയാനങ്ങള്‍ കണ്ടെത്തുകയും ചെയ്തിരുന്നു.  തുടര്‍ന്ന് യാത്രക്കിടെ  അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈഎസ്പി സുഭാഷിനോട് തനിക്ക് നെഞ്ച് വേദനയുണ്ടെന്നും ഇസിജിയില്‍ വ്യതിയാനമുണ്ടെന്നും അറിയിച്ചതോടെ വാഹനവ്യൂഹം കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് തിരിച്ചു വിടാന്‍ ഡിവൈഎസ്പി നിര്‍ദേശിക്കുകയായിരുന്നു. 

click me!