അഫ്‍ഗാനിസ്ഥാനില്‍ ഹിമപാതം; 117 മരണം

Published : Feb 06, 2017, 10:58 AM ISTUpdated : Oct 05, 2018, 01:26 AM IST
അഫ്‍ഗാനിസ്ഥാനില്‍ ഹിമപാതം; 117 മരണം

Synopsis

കാബൂൾ: അഫ്​ഗാനിസ്​താനിൽ മൂന്ന്​ ദിവസമായി തുടരുന്ന കനത്ത ഹിമപാതത്തിൽ മരിച്ചവരുടെ എണ്ണം 117 ആയതായി റിപ്പോർട്ട്​. രാജ്യത്തി​ന്‍റെ വിവിധ പ്രദേശങ്ങളില്‍ 150ലേറെ വീടുകൾ തകർന്നതായും അഞ്ഞൂറിലധികം മൃഗങ്ങൾക്ക്​ ജീവഹാനിയുണ്ടായതായും റിപ്പോർട്ടുണ്ട്​. 1000 ഹെക്​ടറോളം കൃഷിഭൂമി നാശമായി.

ദുരന്ത സ്​ഥലത്തേക്ക്​ രക്ഷാ പ്രവർത്തകരെ അയച്ചിട്ടുണ്ടെങ്കിലും മഞ്ഞ്​ മൂടിക്കിടക്കുന്നതിനാൽ റോഡ്​ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്​. വരും ദിവസങ്ങളിൽ മരണ നിരക്ക്​ ഇനിയും ഉയർന്നേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍. രക്ഷാ ​പ്രവർത്തനങ്ങളുടെ ചുമതല വഹിക്കുന്ന അഫ്​ഗാൻ മന്ത്രാലയ വക്​താവ്​ ഒമർ മുഹമ്മദിയാണ്​ ഇക്കാര്യം അറിയിച്ചത്. പാകിസ്ഥാനിലും ഹിമപാതത്തെത്തുടര്‍ന്ന് അപകടങ്ങളുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നഗരസഭ അധ്യക്ഷ സ്ഥാനം പങ്കിടണമെന്ന് കോണ്‍ഗ്രസ്, പറ്റില്ലെന്ന് ലീഗ്; ഈരാറ്റുപേട്ടയിൽ കോണ്‍ഗ്രസ് കടുത്ത നിലപാടിൽ
കാർ-ടിപ്പർ ലോറിയുമായി കൂട്ടിയിടിച്ച് അപകടം; ശബരിമല തീർത്ഥാടകർക്ക് പരിക്ക്, ആശുപത്രിയിൽ പ്രവേശിപ്പിച്ചു