
ദില്ലി: രാജ്യത്തെ കേന്ദ്രീയ വിദ്യാലയങ്ങളിലെ പ്രഭാത പ്രാർത്ഥനകൾ ഹൈന്ദവത വളർത്തുന്നതാണെന്നും ഇവ നിരോധിക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹർജിയിൽ സുപ്രീം കോടതി ഭരണഘടന ബെഞ്ച് വാദം കേൾക്കും.
വീനായക് ഷാ എന്ന അഭിഭാഷകൻ നൽകിയ ഹർജിയിലാണ് നടപടി. കേന്ദ്രീയ വിദ്യാലയങ്ങളിൽ ചൊല്ലുന്ന സംസ്കൃതത്തിലും ഹിന്ദിയിലുമുള്ള ശ്ലോകങ്ങൾ കുട്ടികളുടെ ശാസ്ത്രീയ അഭിരുചി വികസിക്കുന്നതിൽ തടസ്സം സൃഷ്ടിക്കുമെന്നും നിർബന്ധിത ഈശ്വര പ്രാർത്ഥനകൾ വർഗീയ സ്വഭാവമുള്ളതാണെന്നുമാണ് ഹർജിക്കാരന്‍റെ വാദം.
കേസിൽ സുപ്രീം കോടതി സര്‍ക്കാരിനോടും കേന്ദ്രീയ വിദ്യാലയ അധികൃതരോടും വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ഇത് വളരെ പ്രധാനപ്പെട്ട ഒരു ഭരണഘടനാ പ്രശ്‌നമാണെന്ന് ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് ആര്‍ എഫ് നരിമാന്‍ തലവനായുള്ള ബഞ്ച് അന്ന് ചൂണ്ടിക്കാട്ടിയിരുന്നു. ഹര്‍ജി സമര്‍പ്പിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam