
ഷില്ലോങ്: മേഘാലയയിലെ ഈസ്റ്റ് ജയന്തിയ കുന്നിലെ ഖനിയിൽ കുടുങ്ങിയ തൊഴിലാളികൾക്ക് വേണ്ടിയുള്ള രക്ഷാപ്രവർത്തനം തുടരണമെന്ന് സുപ്രീംകോടതി കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു. ജസ്റ്റിസ് എ കെ സിക്രിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ഫെബ്രുവരി 4 ന് വിഷയം വീണ്ടും പരിഗണിക്കും.
ഡിസംബർ 13നാണ് ഈസ്റ്റ് ജയന്തിയ ഹിൽസിലെ അനധികൃത ഖനിയിൽ 15 തൊഴിലാളികൾ കുടുങ്ങിയത്. ഇതില്‍ രണ്ട് പേരുടെ മൃതദേഹം കണ്ടെത്തിയിരുന്നു. ബാക്കി 13 പേർക്കായുള്ള തെരച്ചിൽ തുടരുകയാണ്. തെരച്ചിലിനിടെ അസ്ഥികൂടങ്ങൾ കണ്ടെത്തിയെങ്കിലും ഇത് കുടുങ്ങിയവരുടേതാണോ എന്നു സ്ഥിരീകരിച്ചിട്ടില്ല. ഖനിക്കുള്ളിലെ വെള്ളത്തിൽ സൾഫർ രാസപദാർഥം അടങ്ങിയിരിക്കുന്നതിനാൽ മൃതദേഹങ്ങൾ വേഗത്തിൽ ദ്രവിക്കാൻ സാധ്യത കൂടുതലാണെന് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്ന ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam