മകന്‍ മരിച്ചതിന്‍റെ നഷ്ടപരിഹാരത്തുക വാങ്ങി മടങ്ങി വരവേ അമ്മ അപകടത്തില്‍ മരിച്ചു

Published : Dec 22, 2018, 11:44 AM IST
മകന്‍ മരിച്ചതിന്‍റെ നഷ്ടപരിഹാരത്തുക വാങ്ങി മടങ്ങി വരവേ അമ്മ അപകടത്തില്‍ മരിച്ചു

Synopsis

അവസാനവര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിയായിരിക്കെയാണ് നാല് വര്‍ഷം മുന്‍പ് സതിയുടെ മകന്‍  റനില്‍കുമാര്‍  ബൈക്കപകടത്തില്‍ മരിച്ചത്.

അഞ്ചാലുംമൂട്: ബൈക്ക് അപകടത്തില്‍ മകന്‍ മരിച്ചതിന്‍റെ നഷ്ടപരിഹാരത്തുക വാങ്ങി മടങ്ങി വരുന്ന വഴി അമ്മ ബൈക്ക് അപകടത്തില്‍ മരിച്ചു. പെരിനാട് വില്ലേജ് ജങ്ഷന് സമീപം ചിറയില്‍ വടക്കതില്‍ സുരേഷ്‌കുമാറിന്റെ ഭാര്യ സതി (49)യാണ് മരിച്ചത്. മകന്‍റെ അപകടത്തിന് സമാനമായ ബൈക്കപകടം തന്നെയാണ് മാതാവിന്റെയും ദാരുണാന്ത്യത്തിന് കാരണമായത്.

അവസാനവര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിയായിരിക്കെയാണ് നാല് വര്‍ഷം മുന്‍പ് സതിയുടെ മകന്‍  റനില്‍കുമാര്‍  ബൈക്കപകടത്തില്‍ മരിച്ചത്. തിരുവനന്തപുര പള്ളിപ്പുറത്ത് വെച്ചായിരുന്നു അപകടം സംഭവിച്ചത്. പക്ഷേ തിരിച്ചു വരുമ്പോള്‍ ബൈക്കപകടത്തില്‍ സതിയും ലോകത്തോട് വിടപറയുകയായിരുന്നു. 

ആദ്യ ഗഡു വാങ്ങി മടങ്ങുമ്പോഴായിരുന്നു അപകടം  നാവായിക്കുളത്തുവെച്ച് മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ച് അപകടത്തില്‍പ്പെടുകയായിരുന്നു.  ഗുരുതര പരിക്കേറ്റ സതി വ്യാഴാഴ്ച പുലര്‍ച്ചെ മരണത്തിന് കീഴടങ്ങി. സുരേഷ്‌കുമാറിന് നിസ്സാരപരിക്കു മാത്രമാണുണ്ടായത്. അവസാനവര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയാണ് മകള്‍ രേഷ്‌ന.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആലപ്പുഴയിൽ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം
വാളയാർ ആൾക്കൂട്ടക്കൊലപാതകം: തല മുതൽ കാൽ വരെ 40-ലധികം മുറിവുകൾ, കൊലപ്പെടുത്തിയത് വടികൊണ്ട് അടിച്ചും മുഖത്ത് ചവിട്ടിയും, റിമാൻഡ് റിപ്പോർട്ട്