അവള്‍ എന്റെ ജീവന്‍, മകളുടെ ജീവനു വേണ്ടി പോരാടി ഒരമ്മ

By Web DeskFirst Published Oct 27, 2017, 12:34 PM IST
Highlights

അവള്‍ എന്റെ ജീവനാണ്, അവളെ ജീവിതത്തിലേയ്ക്ക് മടക്കിക്കൊണ്ട് വരാനാണ് എന്റെ ശ്രമങ്ങളെന്ന് ജെന്നിഫര്‍ പറയുന്നത് നിറകണ്ണുകളോടെയാണ്. പൊഴിഞ്ഞ് വീഴുന്ന മുടികള്‍ വീണ്ടെടുക്കാനുള്ള മരുന്നുകളാണ്  ഇപ്പോള്‍ കഴിക്കുന്നതെന്നാണ് എന്റെ മകള്‍ കരുതിയിരിക്കുന്നത്. അവള്‍ നീണ്ട മുടി ഏറെ ഇഷ്ടപ്പെട്ടിരുന്നു. ബെംഗളുരി സ്വദേശിനിയായ ഒമ്പത് വയസുകാരി ഹരിണിയെ ജീവിതത്തിലേയ്ക്ക് തിരിച്ച് കൊണ്ടുവരാനുള്ള തീവ്രശ്രമങ്ങളിലാണ് ഈ അമ്മ. ഭര്‍ത്താവും മകളുമടങ്ങുന്ന ജെന്നിഫറിന്റെ ചെറിയ ലോകത്തിലേയ്ക്ക് വിധി രക്താര്‍ബുദത്തിന്റെ രൂപത്തിലാണ് കരിനിഴല്‍ പടര്‍ത്തിയത്.  ഇരുപത്തിരണ്ട് കീമോതെറാപ്പി സെഷനുകള്‍ക്കും  മകളുടെ ശരീരത്തിലുള്ള ക്യാന്‍സറിനെ തുടച്ച് മാറ്റാന്‍ സാധിച്ചിട്ടില്ലെന്നത് ജെന്നിഫറിനെ വേദനിപ്പിക്കുന്നുണ്ടെങ്കിലും അവരെ ആശങ്കപ്പെടുത്തുന്നത് ചികിത്സാ ചിലവ് എങ്ങനെ കണ്ടെത്തുമെന്ന ചിന്തയാണ്. 

2017 ഏപ്രിലില്‍ കടുത്ത പനിയെ തുടര്‍ന്ന് ഹോസ്പിറ്റലില്‍ ആയ ഹരിണിക്ക് രക്താര്‍ബുദം സ്ഥിതീകരിച്ചു. ടാക്സി ഡ്രൈവറായ ഭര്‍ത്താവും ജെന്നിഫറും മകളുടെ ചികിത്സക്കായി ഉള്ള സമ്പാദ്യമെല്ലാം വിറ്റു. എന്നാല്‍ ചികിത്സാ ചിലവ് താങ്ങാനാവുന്നതിനും അപ്പുറമായിരുന്നു. കടംവാങ്ങാന്‍ ഇനി ആളുകള്‍ ഇല്ലെന്നതും ചികിത്സ വൈകുന്നത് ഏകമകളുടെ ജീവനെ ബാധിക്കുമെന്ന തിരിച്ചറിവുമാണ് ഈ അമ്മയെ തകര്‍ക്കുന്നത്.  മരണത്തിന് തന്റെ മകളെ വിട്ടുകൊടുക്കില്ലെന്ന വാശിയാണ് ഇന്ന് ഈ അമ്മയെ താങ്ങി നിര്‍ത്തുന്നത്. ഹരിണിയുടെ ശരീരത്തില്‍ ആഴ്ന്നിറങ്ങുന്ന സൂചിമുനകള്‍ ജെന്നിഫറിനെയാണ് കുത്തിനോവിക്കുന്നത്. വേദന കുറയ്ക്കാന്‍ അനസ്തേഷ്യയെ ആശ്രയിക്കാന്‍ പോലും സാമ്പത്തിക സ്ഥിതി ജെന്നിഫറിനെ അനുവദിക്കുന്നില്ല. 

കീമോതെറാപ്പിക്ക് ശേഷം തന്റെ ശരീരം ദുര്‍ബലമാകുന്നത് ഹരിണിയും തിരിച്ചറിയുന്നുണ്ടെങ്കിലും തന്നെ ബാധിച്ചിരിക്കുന്ന രോഗത്തിന്റെ തീവ്രത ഈ ഒമ്പത് വയസുകാരിക്ക് മനസിലായിട്ടില്ല. ഓരോ പ്രാവശ്യവും കീമോതെറാപ്പിക്ക്  49,900 ചെലവ് വരുന്ന മരുന്നുകള്‍ക്ക് എങ്ങനെ പണം കണ്ടെത്തുമെന്ന ഭീതിയാണ് ഈ അമ്മയുടെ കണ്ണുകളില്‍ നിഴലിക്കുന്നത്. പതിനാല് ലക്ഷത്തോളം രൂപയാണ് ഇതിനോടകം ഹരിണിയുടെ ചികിത്സയ്ക്കായി ചെലവിട്ടിരിക്കുന്നത്.  നാളേയ്ക്കായി കൈയില്‍ ഒരു രൂപപോലുമില്ലെന്ന തിരിച്ചറിവ്  ജെന്നിഫറിന് നല്‍കുന്ന നിരാശ ഏറെയാണ്. ഏകമകളെ ക്യാന്‍സറിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെടുത്താനാണ് ജെന്നിഫര്‍ സഹായ അഭ്യര്‍ത്ഥനയുമായി എത്തുന്നത്. 

ധനസമാഹരണത്തിനായി രാജ്യത്ത് ഏറ്റവുമധികം വിശ്വാസ്യത നേടിയ കെറ്റോയാണ് ഹരിണിയുടെ ചികിത്സാ സഹായത്തിനായി രംഗത്തുള്ളത്. ആരോഗ്യം, കുട്ടികള്‍, വിദ്യാഭ്യാസം തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്കായി ഇതിന് മുമ്പും കെറ്റോ കൈ കോര്‍ത്തിട്ടുണ്ട്. മകളെ ജീവിതത്തിലേയ്ക്ക് തിരികെ എത്തിക്കാനുള്ള ഒരു അമ്മയുടെ പ്രതീക്ഷകള്‍ക്കായാണ് കെറ്റോ ഇത്തവണ ശ്രമിക്കുന്നത്. സത്മനസുള്ളവര്‍ക്ക് ഹരിണിയെ കെറ്റോയിലൂടെ സഹായിക്കാന്‍ സാധിക്കും .

click me!