മോട്ടോര്‍ വാഹന പണിമുടക്ക് തുടങ്ങി; കെ.എസ്.ആര്‍.ടി.സി സര്‍വ്വീസ് നടത്തുന്നു

By Web DeskFirst Published Mar 30, 2017, 10:44 PM IST
Highlights

തിരുവനന്തപുരം: സംസ്ഥാനത്ത് മോട്ടോര്‍ വാഹന പണിമുടക്ക് ആരംഭിച്ചു. സ്വകാര്യ ബസുകള്‍, ഓട്ടോ, ടാക്‌സി തുടങ്ങി എല്ലാ വാഹനങ്ങളും പണിമുടക്കില്‍ പങ്കെടുകുന്നുണ്ട്.  കെ.എസ്.ആര്‍.ടി.സി ബസുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്. സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങുന്നുണ്ടെങ്കിലും തിരുവനന്തപുരത്ത് സമരാനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു. പല നഗരങ്ങളിലും റെയില്‍വെ സ്റ്റേഷന്‍, ആശുപത്രികള്‍ പോലുള്ള സ്ഥലങ്ങളില്‍ നിന്ന് കെ.എസ്.ആര്‍.ടി.സി ആധിക സര്‍വ്വീസുകള്‍ നടത്തുന്നുണ്ട്.

ഇന്നലെ പ്രഖ്യാപിച്ചിരുന്ന പണിമുടക്ക് എസ്.എസ്.എല്‍.സി പരീക്ഷ മാറ്റി വെച്ചതിനെ തുടര്‍ന്നാണ് ഇന്നത്തേക്ക് മാറ്റിയത്. ഇന്‍ഷുറന്‍സ് പ്രീമിയം 50 ശതമാനത്തിലേറെ കൂട്ടിയ നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. ബി.ജെ.പി അനുകൂല തൊഴിലാളി യൂണിയനായ ബി.എം.എസ് സമരത്തില്‍ നിന്ന് വിട്ട് നില്‍ക്കുകയാണ്. ഇരു ചക്രവാഹനങ്ങള്‍ മുതല്‍ ബസ്സ് ,ലോറികള്‍, ടിപ്പര്‍, കാറുകള്‍ എന്നിവയുടേയെല്ലാം ഇന്‍ഷുറന്‍സ് പ്രീമിയം 50 ശതമാനത്തിലേറെയാണ്  കൂട്ടിയിരിക്കുന്നത്. 
 

click me!