സ്വകാര്യ ആശുപത്രിയുടെ മൂന്നാം നിലയിലെ സണ്‍ഷെയ്ഡില്‍ കുടുങ്ങിയ ആളെ അഗ്നി രക്ഷാസേന രക്ഷപ്പെടുത്തി

തൃശൂര്‍: സ്വകാര്യ ആശുപത്രിയുടെ മൂന്നാം നിലയിലെ സണ്‍ഷെയ്ഡില്‍ കുടുങ്ങിയ ആളെ അഗ്നി രക്ഷാസേന രക്ഷപ്പെടുത്തി. സൈക്യാട്രി വിഭാഗത്തില്‍ ചികിത്സയിലായിരുന്ന പൊന്നൂക്കര കണ്ണമ്പുഴ സ്വദേശി ഷൈന്‍ ഷാജു (23) ആണ് ആശുപത്രി ജീവനക്കാരുടെ കണ്ണുവെട്ടിച്ച് മൂന്നാം നിലയിലെ സണ്‍ഷെയ്ഡിലേക്ക് ഇറങ്ങിയത്. സണ്‍ഷെയ്ഡില്‍ വെച്ച് അബോധാവസ്ഥയിലായ ഷൈനിനെ അതിസാഹസികമായാണ് രക്ഷപ്പെടുത്തിയത്. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ കെ. ശിവദാസന്‍, വി.വി. ജിമോദ്, സി.ജി. ആദര്‍ശ് എന്നിവര്‍ സണ്‍ഷെയ്ഡിലേക്ക് കയറിയപ്പോള്‍ ബോധം തെളിഞ്ഞ ഷൈന്‍ പരിഭ്രാന്തനായി. തുടര്‍ന്ന് സേനാംഗങ്ങള്‍ ഷൈനിനെ കീഴ്‌പ്പെടുത്തി റെസ്‌ക്യൂ നെറ്റ്, റോപ് എന്നിവ ഉപയോഗിച്ച് സുരക്ഷിതമായി താഴെ ഇറക്കുകയായിരുന്നു.

സ്റ്റേഷന്‍ ഓഫിസര്‍ ബി. വൈശാഖിന്‍റെ നേതൃത്വത്തില്‍ ആയിരുന്നു രക്ഷാപ്രവര്‍ത്തനം. സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫിസര്‍ എം.ജി. രാജേഷ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ അരുണ്‍കുമാര്‍, സന്ദീപ്, സുധന്‍, സജീഷ്, പ്രതീഷ്, ഷജിന്‍, ഹോം ഗാര്‍ഡ് വിജയന്‍, മുരളീധരന്‍ എന്നിവരും രക്ഷാപ്രവര്‍ത്തനത്തില്‍ ഉണ്ടായിരുന്നു.

YouTube video player