മലയാളസര്‍വകലാശാല: എം.ഫില്‍, പിഎച്ച്.ഡി അപേക്ഷ ക്ഷണിച്ചു

Web Desk |  
Published : Nov 21, 2017, 10:52 PM ISTUpdated : Oct 05, 2018, 12:16 AM IST
മലയാളസര്‍വകലാശാല: എം.ഫില്‍, പിഎച്ച്.ഡി അപേക്ഷ ക്ഷണിച്ചു

Synopsis

തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയില്‍ 2017-18 അദ്ധ്യയനവര്‍ഷം ആരംഭിക്കുന്ന എം.ഫില്‍, പിഎച്ച്.ഡി കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിസംബര്‍ 12നകം ഓണ്‍ലൈനായോ തപാലിലോ നേരിട്ടോ അപേക്ഷ സമര്‍പ്പിക്കാം. ബന്ധപ്പെട്ട വിഷയങ്ങളില്‍ 55 ശതമാനം (പട്ടികജാതി, വര്‍ഗ, ഭിന്നശേഷി വിഭാഗങ്ങള്‍ക്ക് 50 ശതമാനം) മാര്‍ക്കോടെ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ഡിസംബര്‍ 16ന് രാവിലെ 10 മണിക്ക് സര്‍വകലാശാല ആസ്ഥാനത്ത് പ്രവേശനപരീക്ഷ നടക്കും. പ്രവേശനപരീക്ഷയില്‍ കുറഞ്ഞത് 50% ശതമാനം മാര്‍ക്ക് നേടിയിരിക്കണം.

പത്ത് വകുപ്പുകളിലായി 31 വീതം സീറ്റുകളാണുള്ളത്. വിഷയം, എം.ഫില്‍, പി.എച്ഛ്.ഡി എന്ന ക്രമത്തില്‍- ഭാഷാശാസ്ത്രം (എം.ഫില്‍ 7, പി.എച്ച്.ഡി 7) , മലയാളം സാഹിത്യപഠനം (5,6), മലയാളം സാഹിത്യരചന (4,4), സംസ്‌കാരപൈതൃക പഠനം (7,3), ജര്‍ണലിസം & മാസ് കമ്മ്യൂണിക്കേഷന്‍സ് (1,0), പരിസ്ഥിതിപഠനം (2, 2), തദ്ദേശവികസനപഠനം (1,2), ചരിത്രം (2, 4), സോഷ്യോളജി (1, 1), ചലച്ചിത്രപഠനം(1, 2).  മലയാളസാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം നേടിയവര്‍ക്ക്  സാഹിത്യപഠനം, സാഹിത്യരചന എന്നീ വിഭാഗങ്ങളിലും സംസ്‌കാരപൈതൃക പഠനം  മലയാളം, ആര്‍ക്കിയോളജി, ചരിത്രം, ഫോക്‌ലോര്‍ എം.എക്കാര്‍ക്ക്  സംസ്‌കാരപൈതൃകപഠനവിഭാഗത്തിലേക്കും  അപേക്ഷ നല്‍കാം. മറ്റ് വിഭാഗങ്ങളില്‍ അതാത് വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം.

അപേക്ഷ ഫോറവും ഫീസ് സംബന്ധിച്ച വിവരങ്ങളും www.malayalamuniversity.edu.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. എം.എ പരീക്ഷയിലെയും പ്രവേശനപ്പരീക്ഷയിലെയും സ്‌കോറുകള്‍ 50:50 അനുപാതത്തില്‍ കണക്കാക്കിയാണ് റാങ്ക്‌ലിസ്റ്റ് തയ്യാറാക്കുക. അഡ്മിഷന് മുന്നോടിയായി അഭിമുഖത്തിന് ഹാജരാകണം. അഭിമുഖത്തിന് 10 മാര്‍ക്ക്.

ജെ.ആര്‍.എഫ്, എം.ഫില്‍, നെറ്റ് തത്തുല്യ യോഗ്യത നേടിയിട്ടുള്ളവര്‍ പ്രവേശനപ്പരീക്ഷ എഴുതേണ്ടതില്ല.  എന്നാല്‍ യഥാസമയം അപേക്ഷ സമര്‍പിക്കേണ്ടതാണ്. പിഎച്ച്.ഡി. സീറ്റുകളുടെ 50 ശതമാനം  ജെ.ആര്‍.എഫ്, എം.ഫില്‍, നെറ്റ് എന്നീ ക്രമത്തില്‍ സംവരണം ചെയ്തിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള; ഡി മണി എന്നയാൾ ബാലമുരുഗനെന്ന് എസ്ഐടി കണ്ടെത്തല്‍, ഇടനിലക്കാരന്‍ ശ്രീകൃഷ്ണനെയും തിരിച്ചറിഞ്ഞു
ക്രിസ്മസിനെ ആഘോഷപൂർവം വരവേറ്റ് മലയാളികൾ; സംസ്ഥാനത്തെ ദേവാലയങ്ങളിൽ പ്രത്യേക തിരുപ്പിറവി പ്രാർത്ഥനകൾ, പാതിരാകുർബാനയിൽ പങ്കെടുത്ത് ആയിരങ്ങൾ