
സ്കോർട്ലാൻഡ്: പുരുഷ മാസികകളിൽ നഗ്നത പ്രദർശിപ്പിച്ച് ചിത്രങ്ങൾക്ക് പോസ് ചെയ്ത യുവതിക്ക് നഷ്ടമായത് മിസിസ്സ് സ്കോട്ലാൻഡ് പട്ടം. സെപ്തംബറിൽ മിസിസ്സ് സ്കോട്ലാൻഡായി തെരഞ്ഞെടുക്കപ്പെട്ട നതാലീ പെവെലക്ക് എന്ന മോഡലിനാണ് തനിക്ക് ലഭിച്ച പട്ടം 36 മണിക്കൂറിനുള്ളിൽ തിരികെ നൽകേണ്ടി വന്നത്.
പ്രശസ്ത ബ്രിട്ടീഷ് പുരുഷ മാസികകളായ സൂ, നട്ട്സ്, എഫ്എച്ച്എം എന്നീ മാസികകളിൽ നതാലിയുടെ നഗ്ന ചിത്രങ്ങൾ പ്രസിദ്ധികരിച്ചിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സംഘാടക സമിതിയുടെ തീരുമാനം. കഴിഞ്ഞ സെപ്തംബറിലാണ് മിസിസ്സ് സ്കോട്ട്ലാന്‍ഡ് പട്ടം നതാലി നേട്ടിയത്. എന്നാല്‍ അവര്‍ മാസികകളില്‍ അര്‍ധനഗ്നയായി പ്രത്യക്ഷപ്പെട്ടിരുന്നു എന്ന വിവരം പുറത്തറിഞ്ഞ് 36 മണിക്കൂര്‍ തികയും മുന്‍പേ കിരീടം തിരികെ വാങ്ങുകയായിരുന്നു.
അതേസമയം സംഘാടകർ ബോഡി ഷെയിമിങ്ങ് നടത്തുകയാണ് എന്നാരോപിച്ച് നതാലി രംഗത്തെത്തി. "എന്നെ സംബന്ധിച്ചിടത്തോളം, ഇത്തരം വേദികൾ സ്ത്രീകൾക്ക് എല്ലാം സാധ്യമാണെന്ന് കാണിക്കാനുള്ള ഇടമാകണം. എന്റെ മുൻകാലം ഞാൻ ഒരിക്കലും മറച്ചുവച്ചിട്ടില്ല. ഞാൻ എന്താണോ നേടിയത് അതിൽ ഞാൻ അഭിമാനം കൊള്ളുന്നുണ്ട്" നതാലി പറഞ്ഞു. ലോകത്തിലെ ഏറ്റവും കൂടുതൽ വിറ്റഴിക്കുന്ന പുരുഷ മാസികയിലെ കവർ ഗേളായി എന്റെ ചിത്രം വന്നിട്ടുണ്ട്. ബ്രിട്ടനിലെ ഏറ്റവും പ്രശസ്ത മോഡലിങ്ങ് മത്സരത്തിലെ വിജയിയായിരുന്നു താനെന്നും നതാലി കൂട്ടിച്ചേർത്തു.
തന്റെ ഇരുപതാമത്തെ വയസ്സിൽ എടുത്ത തീരുമാനമാണ് ഇന്ന് കാണുന്ന സ്ത്രീയിലേക്ക് തന്നെ എത്തിച്ചത്. ഇത്തരം മത്സരങ്ങൾ സ്ത്രീ ശാക്തീകരണത്തിന് വളരെയധികം സഹായകമാണെന്നാണ് വിശ്വസിക്കുന്നത്. എന്നാൽ നിങ്ങൾ സ്ത്രീകളെ ശാക്തീകരിക്കുകയോ അല്ലെങ്കിൽ ഒരാളെപോലും ശക്തീകരിക്കാതിരിക്കുകയാണോ ചെയ്യുന്നതെന്നും നതാലി വ്യക്തമാക്കി.
അതേസമയം, നഗ്നത പ്രദർശിപ്പിച്ചത് കൊണ്ടല്ല നതാലിക്ക് കിരീടം നഷ്ടമായത്. മറിച്ച് അത് പുറത്ത് പറയാതിരുന്നതിലാണെന്ന് സംഘാടകർ വ്യക്തമാക്കി. നതാലിയ്ക്ക് സ്വന്തമായിരുന്ന പട്ടം ഇനി മുതൽ അലീന സ്കോട്ടിന്റെ പേരിലാണ് അറിയപ്പെടുക. മുൻ സ്പെഷ്യൽ ഫോഴ്സ് ഉദ്യോഗസ്ഥന്റെ ഭാര്യയാണ് അലീന. ഹാരി രാജകുമാരന്റെ അടുത്ത സുഹൃത്താണ് അലീനയുടെ ഭർത്താവ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam