
124-ാമത് മാരാമൺ കൺവെൻഷൻ കോഴഞ്ചേരി പമ്പാ മണപ്പുറത്ത് ഇന്ന് തുടങ്ങും. ഉച്ചയ്ക്ക് 2.30 ന് മാർത്തോമ സഭാ അധ്യക്ഷൻ ഡോക്ടർ ജോസഫ് മാർത്തോമ മെത്രാപ്പോലീത്ത കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. പമ്പാ മണപ്പുറത്ത് തയ്യാറാക്കിയ ഓല പന്തലിൽ വിദേശത്തുനിന്നും സ്വദേശത്തുനിന്നുമുള്ള നിരവധി ആത്മീയ ആചാര്യന്മാർ പ്രഭാഷണം നടത്തും.
ഇംഗ്ലണ്ടിൽ നിന്നുള്ള ആർച്ച് ബിഷപ്പ് ജോൺ ടാക്കർ, മുഗാബെ സെന്‍റാമു, മലേഷ്യയിൽ നിന്നുള്ള ഡോക്ടർ ഡാനിയൽ ഹോ തുടങ്ങിയവരാണ് ഈ വർഷത്തെ മുഖ്യ പ്രഭാഷകർ. സ്ത്രീകൾക്കും പങ്കെടുക്കാവുന്ന രീതിയിൽ വൈകുന്നേരം 6.30 വരെയാണ് ഇത്തവണ യോഗങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. നേരത്തെ രാത്രി എട്ടുമണി വരെയാണ് യോഗങ്ങൾ നടന്നിരുന്നത്.
കൺവെൻഷനോട് അനുബന്ധിച്ച് മാർത്തോമ സുവിശേഷ സേവിക സംഘത്തിന്‍റെ ശതാബ്ദി സമാപനവും നടന്നു. ആയിരക്കണക്കിന് വനിതകളാണ് സമ്മേളനത്തിൽ പങ്കെടുത്തത്. ലോക സഭാ കൗൺസിൽ മോഡറേറ്റ് ഡോ ആഗ്നസ് റെജിന മ്യൂറൽ ഓബം ചടങ്ങിൽ സംസാരിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam