'കുനിയാൻ പറയുമ്പോൾ ഇഴയുന്ന ഉദ്യോഗസ്ഥനാണ്'; ഐ ജി ശ്രീജിത്തിനെതിരെ മുല്ലപ്പള്ളി

Published : Feb 22, 2019, 10:26 AM ISTUpdated : Feb 22, 2019, 10:46 AM IST
'കുനിയാൻ പറയുമ്പോൾ ഇഴയുന്ന ഉദ്യോഗസ്ഥനാണ്'; ഐ ജി ശ്രീജിത്തിനെതിരെ മുല്ലപ്പള്ളി

Synopsis

ശ്രീജിത്ത് യുവതികളെ പ്രവേശിപ്പിക്കാൻ നടത്തിയ നീക്കം സമുഹത്തിന് മുന്നിലുണ്ട്. കുറ്റകൃത്യങ്ങള്‍ അന്വേഷിക്കാനുള്ള ശ്രീജിത്തിന്‍റെ കഴിവെന്താണെന്നും മുല്ലപ്പള്ളി ചോദിച്ചു. 

കോട്ടയം: മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും കേസ് അട്ടിമറിക്കാനാണ് ഐജി ശ്രീജിത്തിനെ ഇരട്ടക്കൊലകേസിന്റെ ചുമതല ഏൽപ്പിച്ചതെന്ന് കെപിസിസി അധ്യക്ഷന്‍  മുല്ലപ്പള്ളി രാമചന്ദ്രൻ. ശ്രീജിത്തിന്റെ മുൻകാല ചരിത്രം പരിശോധിച്ചാൽ ഇത് മനസ്സിലാകും. കുനിയാൻ പറയുമ്പോൾ ഇഴയുന്ന ഉദ്യോഗസ്ഥനാണ് ശ്രീജിത്തെന്നും മുല്ലപ്പള്ളി പറഞ്ഞു. 

ടി പി വധത്തിൽ ശ്രീജിത്ത്  കൃത്യമായി നടപടി എടുത്തില്ല. ശബരിമലയിലും ശ്രീജിത്ത് യുവതികളെ പ്രവേശിപ്പിക്കാൻ നടത്തിയ നീക്കം സമുഹത്തിന് മുന്നിലുണ്ട്. കുറ്റകൃത്യങ്ങള്‍ അന്വേഷിക്കാനുള്ള ശ്രീജിത്തിന്‍റെ കഴിവെന്താണെന്നും മുല്ലപ്പള്ളി ചോദിച്ചു. 

കെവിൻ കേസിൽ നടപടി നേരിട്ട ഉദ്യോഗസ്ഥനാണ് നിലവില്‍ കേസ് അന്വേഷിക്കുന്ന എസ് പി മുഹമ്മദ് റഫീക്ക്. അതിനാൽ ഇരട്ടക്കൊലപാതകം  സിബിഐ അന്വേഷിക്കണമെന്നും മുഖ്യമന്ത്രി കൊല്ലപ്പെട്ടവരുടെ വീട് സന്ദർശിക്കണമെന്നും മുല്ലപ്പള്ളി പറഞ്ഞു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഗോവർധന്‍റെയും പങ്കജ് ഭണ്ഡാരിയുടേയും പങ്ക് വെളിപ്പെടുത്തിയതി പോറ്റി, ഇവരില്‍ നിന്നും സ്വർണം കണ്ടെത്തി; റിമാന്‍റ് റിപ്പോർട്ടിലെ വിവരങ്ങൾ
"എല്ലാരും ജസ്റ്റ് മനുഷ്യന്മാരാ, കേരളം എന്നെ പഠിപ്പിച്ചത് അതാണ്": മലയാളം മണിമണിയായി സംസാരിക്കുന്ന കശ്മീരി യുവതി