മുല്ലപ്പെരിയാറിലെ ജലനിരപ്പ് 152 അടിയാക്കുമെന്നു ജയലളിത

Published : Apr 19, 2016, 01:38 AM ISTUpdated : Oct 05, 2018, 02:22 AM IST
മുല്ലപ്പെരിയാറിലെ ജലനിരപ്പ് 152 അടിയാക്കുമെന്നു ജയലളിത

Synopsis

ചെന്നൈ: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 152 അടയായി ഉയര്‍ത്തുമെന്നു തമിഴ്‌നാട് മുഖ്യമന്ത്രി ജെ. ജയലളിത. ഡിഎംകെയ്ക്ക് ഇക്കാര്യത്തില്‍ തമിഴ് ജനതയ്ക്ക് അനുകൂലമായി ഒന്നും ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെന്നും ജയലളിത പറഞ്ഞു. കാഞ്ചീപുരത്തു നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിലാണ് ജയലളിതയുടെ പ്രഖ്യാപനം.

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി ഉയര്‍ത്താനായതു വലിയ നേട്ടമായി എഐഎഡിഎംകെ നേതാക്കള്‍ ഉയര്‍ത്തിക്കാട്ടുന്നുണ്ട്. അതിനിടെയാണ് ജലനിരപ്പ് വീണ്ടും ഉയര്‍ത്തുമെന്ന് ജയലളിത പ്രഖ്യാപിച്ചത്.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഡിഎംകെ ഒരു ഘട്ടത്തിലും തമിഴ് ജനതയ്ക്ക് അനുകൂലമായ നിലപാട് എടുത്തിട്ടില്ല. ഇപ്പോള്‍ പുറത്തിറക്കിയ ഡിഎംകെ പ്രകടന പത്രികയില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയാക്കുമെന്ന് പറയുന്നു. കഴിഞ്ഞ രണ്ട് വര്‍ഷമായി മുല്ലപ്പെരിയാറിലെ ജലനിരപ്പ് അതാണ്. പിന്നെ എന്ത് ചെയ്ത് കാണിക്കുമെന്നാണ് ഡിഎംകെ ഈ പറയുന്നതെന്നും ജയലളിത ചോദിച്ചു.

അര്‍ത്ഥമില്ലാത്ത വാഗ്ദാനങ്ങള്‍ നല്‍കി ഡിഎംകെ ജനങ്ങളെ പറ്റിക്കുകയാണ്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ശരിയായ തീരുമാനം എടുക്കുമെന്ന് എഐഎഡിഎംകെ നേരത്തെ അറിയിച്ചിരുന്നു. ഇത് പ്രകാരം ജലനിരപ്പ് 136 അടിയില്‍നിന്ന്  142 അടിയാക്കി ഉയര്‍ത്തി. ഇനി അത് 152 അടിയായി ഉയര്‍ത്തുകയാണു ലക്ഷ്യം. ഇതു സുപ്രീം കോടതി തന്നെ അനുവദിച്ചിട്ടുള്ളതാണ്. അപ്പോള്‍ 152 അടിക്ക് പകരം 142 അടിയാക്കി നിലനിര്‍ത്തുമെന്ന് ഡിഎംകെ പറയുന്നത് തമിഴ് ജനതക്ക് എതിരായ തീരുമാനമാണെന്നും ജയലളിത പറയുന്നു.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

Malayalam News Live Updates: കൊടും ചൂടിന് ആശ്വാസം; സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ വേനൽ മഴയ്ക്ക് സാധ്യത, പാലക്കാട് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇന്ന് മുതൽ ഓൺലൈൻ ക്ലാസുകൾ മാത്രം
കൊടും ചൂടിന് ആശ്വാസം; സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ വേനൽ മഴയ്ക്ക് സാധ്യത, പാലക്കാട് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇന്ന് മുതൽ ഓൺലൈൻ ക്ലാസുകൾ മാത്രം