അണക്കെട്ടുകളില്‍ ജലനിരപ്പ് താഴ്ന്നു; മഴയില്ലെങ്കില്‍ വൈദ്യുതി പ്രതിസന്ധി

By Asianet NewsFirst Published Apr 19, 2016, 1:26 AM IST
Highlights

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപഭോഗം 77 ദശലക്ഷം യൂണിറ്റ് കഴിഞ്ഞു. ജൂണ്‍ ആദ്യ വാരം മുതല്‍ മഴ ലഭിക്കാതെ വന്നാല്‍ വൈദ്യുതി പ്രതിസന്ധിക്കു സാധ്യത. അണകെട്ടുകളില്‍ ജലനിരപ്പ് താഴ്ന്നു.

ഏപ്രില്‍ 16നു വൈദ്യുതി ഉപഭോഗം 77.65 ദശലക്ഷം യൂണിറ്റ് വരെ ഉയര്‍ന്നു. ഏപ്രില്‍ മാസം ഇതുവരെ വൈദ്യുതിയുടെ ശരാശരി ഉപഭോഗം 70 മുതല്‍ 71 ദശലക്ഷം യൂണിറ്റ് വരെയാണ്. കഴിഞ്ഞ വര്‍ഷം ഇത് 63 ദശലക്ഷം യൂണിറ്റ് ആയിരുന്നു. കടുത്ത വേനല്‍ ചൂട്, പരിക്ഷ, ക്രിക്കറ്റ്മത്സരങ്ങള്‍ എന്നിവകാരണമാണു വൈദ്യൂതി ഉപഭോഗം കൂടാന്‍ ഇടയായതെന്നാണ് വൈദ്യൂതി ബോര്‍ഡിന്റെ വിശദികരണം.

തെരഞ്ഞെടുപ്പ് അടുത്തതിനാല്‍ അപ്രഖ്യാപിത പവ്വര്‍ കട്ടിനു സാധ്യകാണുന്നില്ല. കേന്ദ്ര പൂളില്‍നിന്ന് ആവശ്യത്തിനു വൈദ്യുതി കിട്ടുന്നതിനാല്‍ തത്കാലം പവര്‍ കട്ട് വേണ്ടന്ന തീരുമാനത്തിലാണ് വൈദ്യുതി ബോര്‍ഡ് അധികൃതര്‍.

സംസ്ഥാനത്ത ഉപയോഗിക്കുന്ന വൈദ്യുതിയുടെ 21 ശതമാനം മാത്രമാണ് ഇവിടെ  ഉദ്പാദിപ്പിക്കുന്നത്. ദിനം പ്രതി 18 മുതല്‍ 19 ദശലക്ഷം യൂണിറ്റ് വരെ. സംസ്ഥാനത്തെ ജലസംഭരണികളില്‍ ദിനംപ്രതി ജലനിരപ്പ് താഴുകയാണ്. ഇപ്പോള്‍ സംഭരണ ശേഷിയുടെ 33 ശതമാനം വെള്ളം മാത്രമാണ് അണകെട്ടുകളില്‍ ഉള്ളത്. അതായത് 1390 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉദ്പാദിപ്പിക്കുന്നതിന് ആവശ്യമായ വെള്ളം.

അണകെട്ടുകളിലെ ജലനിരപ്പ് താഴ്ന്നതോടെ വൈദ്യുതി ഉത്പാദനത്തിലും നിയന്ത്രണം ഏര്‍പ്പെടുത്തിയിടുണ്ട്.

 

click me!