
ലണ്ടന്‍: വന്‍തുക ചെലവാക്കി വാങ്ങിയ കിടയ്ക്കയുടെ തകരാറ് മൂലം നിലത്ത് വീണ് നട്ടെല്ലിന് പരിക്കേറ്റ് വീല്‍ ചെയറിലായ 46കാരിക്ക് നഷ്ടപരിഹാരം നിഷേധിച്ച് കോടതി. 2013ലാണ് കിടപ്പറയിലെ കട്ടിലില്‍ നിന്ന് ക്ലെയര്‍ ബബ്സ്ബി എന്ന സ്ത്രീ താഴെ വീണത്. പുതിയതായി വാങ്ങിയ കിങ് സൈസ് ഡബിള്‍ ദിവാന്‍ എന്ന വിഭാഗത്തിലെ കിടക്കയില്‍ നിന്നാണ് ക്ലെയര്‍ തെറിച്ച് വീഴുന്നത്.
കിടക്കയുടെ നിര്‍മാണ തകരാറ് മൂലമാണ് അപകടമുണ്ടായതെന്ന് ചൂണ്ടിക്കാണിച്ചാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ക്ലെയര്‍ ലണ്ടന്‍ ഹൈക്കോടതിയെ സമീപിക്കുന്നത്. അപകടത്തില്‍ നടുവിന് ഏറ്റ ക്ഷതം നിമിത്തം അരയ്ക്ക് താഴെ ചലനശേഷി നശിച്ച ക്ലെയര്‍ 2013 മുതല്‍ വീല്‍ ചെയറിലാണ്. നാലുകുട്ടികളുടെ മാതാവായ ക്ലെയര്‍ 50ലക്ഷം രൂക്ഷ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ക്ലെയര്‍ കോടതിയെ സമീപിച്ചത്.
കിടക്കയിലെ വിവിധ അടുക്കുകള്‍ തമ്മില്‍ ശരിയായ രീതിയില്‍ ബന്ധിപ്പിക്കാതിരുന്നതാണ് അപകടത്തിന് കാരണമായതെന്നായിരുന്നു ക്ലെയറിന്റെ ആരോപണം. ലണ്ടനിലെ പ്രമുഖ കിടക്ക നിര്‍മാതാക്കളായ ബെര്‍ക്ക്ഷിയര്‍ ബെഡ് കമ്പനിയായിരുന്നു കിടക്ക നിര്‍മിച്ചത്. സമാനമായി നിര്‍മിച്ച കിടക്കകളില്‍ ഒന്നില്‍ പോലും ഇത്തരം തകരാറ് ശ്രദ്ധിച്ചിട്ടില്ലെന്നും സാധാരണമായ അപകടമായി മാത്രമേ ഇതിനെ കാണാന്‍ സാധിക്കയുള്ളൂവെന്ന് കോടതി വിശദമാക്കി. ഭര്‍ത്താവുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിന് ഇടയില്‍ നിലത്ത് വീണ് നട്ടെല്ലിന് പരിക്കേറ്റെന്നായിരുന്നു ക്ലെയറിന്റെ പരാതി.
ശരീരത്തില്‍ സ്പ്രിംഗ് പോലൊരു വസ്തു തട്ടിയാണ് താന്‍ തെറിച്ച് വീണതെന്ന് ക്ലെയറ്‍ പരാതിയില്‍ വിശദമാക്കിയിരുന്നു. എന്നാല്‍ ഈ ആരോപണങ്ങള്‍ തെളിയിക്കാന്‍ ക്ലെയറിന് സാധിച്ചില്ലെന്ന് കോടതി വിശദമാക്കിക്കൊണ്ടാണ് നഷ്ടപരിഹാരം നല്‍കേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam