പൗരാവകാശ പ്രവർത്തകരുടെ അറസ്റ്റ്: മഹാരാഷ്ട്ര പൊലീസിന് ഹൈക്കോടതിയുടെ വിമർശനം

By Web TeamFirst Published Sep 3, 2018, 1:32 PM IST
Highlights

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പൗരാവകാശ പ്രവർത്തകരുടെ അറസ്റ്റുമായി ബന്ധപ്പട്ട് മഹാരാഷ്ട്ര പൊലീസിന് മുംബൈ ഹൈക്കോടതിയുടെ വിമർശനം.

പൂനെ: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പൗരാവകാശ പ്രവർത്തകരുടെ അറസ്റ്റുമായി ബന്ധപ്പട്ട് മഹാരാഷ്ട്ര പൊലീസിന് മുംബൈ ഹൈക്കോടതിയുടെ വിമർശനം. വിഷയവുമായി ബന്ധപ്പെട്ട് ഹർജികൾ കോടതിയുടെ പരിഗണനയിൽ ഇരിക്കവെ കേസുമായി ബന്ധപ്പെട്ട് വാർത്ത സമ്മേളനം നടത്തിയതിനെ കോടതി ചോദ്യം ചെയ്യ്തു.ഇത് ന്യായീകരിക്കാൻ കഴിയുന്നത് അല്ലെന്ന് കോടതി പറഞ്ഞു. കേസ് അന്വേഷണം എൻഐഎക്ക് കൈമാറണം എന്ന ഹർജി പരിഗണിക്കവേയാണ് കോടതിയുടെ വിമർശനം. ഹർജി പരിഗണിക്കുന്നത് കോടതി ഈ മാസം 7 ലേക്ക് മാറ്റി. കേസുമായി ബന്ധപ്പെട്ട് മുഴുവൻ രേഖകളും ഹാജരാക്കാനും കോടതി നിർദ്ദേശിച്ചു.നിലവിൽ പൂനെ പൊലീസാണ് കേസ് അന്വേഷിക്കുന്നത്. 

click me!