നടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചതായി പരാതി

By Web TeamFirst Published Sep 21, 2018, 3:15 PM IST
Highlights

യുവാവ് പെണ്‍കുട്ടിയെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും പരിജയപ്പെടുത്തി. തുടര്‍ന്ന് ഇരുവരും സെപ്റ്റംബര്‍ നാലിന് രാജസ്ഥാനിലെ നീമ്രാനയിലേക്ക് യാത്ര പോകാന്‍ തീരുമാനിച്ചു

ജയ്പൂര്‍: ടെലിവിഷന്‍ സീരിയല്‍ നടിയും മോഡലുമായ പെണ്‍കുട്ടിയെ 25 കാരന്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചതായി പരാതി. രാജസ്ഥാനിലെ ആല്‍വാറിലെ നീമ്രാനയില്‍ സെപ്റ്റംബര്‍ 4നായിരുന്നു സംഭവം. സംഭവത്തില്‍ ആല്‍വാര്‍ പൊലീസ് കേസെടുത്തു. 

2014 ല്‍ മുംബൈലെ കോളേജില്‍ പഠിക്കുന്ന കാലത്താണ് ഇരുവരും തമ്മില്‍ പരിജയപ്പെടുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം സോഷ്യല്‍മീഡിയയിലൂടെ ഇരുവരും വീണ്ടും അടുത്തു. തമ്മില്‍ അടുപ്പം വര്‍ദ്ധിച്ചതോടെ നേരില്‍ കാണാന്‍ തീരുമാനിച്ചു. ഇതിനായി പെണ്‍കുട്ടി ഓഗസ്റ്റില്‍ മുംബൈയില്‍നിന്ന് ദില്ലിയിലെത്തി. 

യുവാവ് പെണ്‍കുട്ടിയെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും പരിജയപ്പെടുത്തി. തുടര്‍ന്ന് ഇരുവരും സെപ്റ്റംബര്‍ നാലിന് രാജസ്ഥാനിലെ നീമ്രാനയിലേക്ക് യാത്ര പോകാന്‍ തീരുമാനിച്ചു. ഇവിടെവച്ചാണ് തന്നെ പീഡിപ്പിച്ചതെന്നും പെണ്‍കുട്ടി പറഞ്ഞു.

സുഹൃത്തുക്കള്‍ക്കൊപ്പം കാറുമായി നിമ്രാനയിലെത്തിയ ഇയാള്‍ അവിടെ രാത്രിയിലെ താമസത്തിനായി മുറികള്‍ ബുക്ക് ചെയ്തിരുന്നു. ഇതിലൊരു മുറിയില്‍വച്ച് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്ന് നീമ്രാന പൊലീസ് സ്റ്റേഷന്‍ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ സഞ്ജയ് പുനിയ വ്യക്തമാക്കി. സംഭവത്തില്‍ കേസെടുത്തതായി പൊലീസ് അറിയിച്ചു. 

click me!