ബിഎസ്‌പി നേതാവിനെയും ഭാര്യയേയും നാല് മക്കളേയും ബിസിനസ് പങ്കാളി കൊലപ്പെടുത്തി

Published : May 24, 2017, 02:24 AM ISTUpdated : Oct 05, 2018, 12:04 AM IST
ബിഎസ്‌പി നേതാവിനെയും ഭാര്യയേയും നാല് മക്കളേയും ബിസിനസ് പങ്കാളി കൊലപ്പെടുത്തി

Synopsis

ഉത്തര്‍പ്രദേശിലെ ബിഎസ്‌പി നേതാവിനെയും ഭാര്യയേയും നാല് മക്കളേയും ബിസിനസ് പങ്കാളി കൊലപ്പെടുത്തി. ചൗധരി മുനവര്‍ ഹസനയും കുടുംബത്തേയുമാണ് സ്വത്ത് തട്ടിയെടുക്കുന്നതിന് വേണ്ടി കൊലപ്പെടുത്തിയത്. കേസില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്‍തു.

വടക്കന്‍ദില്ലിയിലെ ബുരാരിയിലുള്ള ഫ്ലാറ്റില്‍ ചൗധരി മുനവര്‍ ഹസ്സനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയതോടെയാണ് കൊലപാകത പരമ്പര പുറത്ത് വന്നത്. ഒരു ബലാല്‍സംഗ കേസില്‍ ജയിലിലായിരുന്ന ഹസന് കഴിഞ്ഞ മെയ് 17 നാണ് ജാമ്യം ലഭിച്ച് പുറത്ത് വന്നത്. ഏപ്രില്‍ 20 മുതല്‍ ഭാര്യേയുയം നാല് മക്കളേയും കാണാനില്ലെന്ന് ബിസിനസ് പങ്കാളിയായ ബണ്ടി, ഹസനെ  അറിയിച്ചിരുന്നു. തുടര്‍ന്ന് ബണ്ടിയോടൊപ്പം പൊലീസ് സ്റ്റേഷനിലെത്തി പരാതിയും നല്‍കി. എന്നാല്‍ പിറ്റേന്ന് ഹസ്സനെ ഫ്ലാറ്റില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയതായി ബണ്ടി പൊലീസിനെ അറിയിച്ചു. ഫോണ് ചെയ്തിട്ടും മറുപടി ലഭിക്കാത്തതിനെ തുടര്‍ന്നാണ് ഫ്ലാറ്റിലെത്തിയത് എന്നായിരുന്നു ബണ്ടിയുടെ മറുപടി. എന്നാല്‍ പരസ്‌പര വിരുദ്ധമായ മറുപടികളെ തുടര്‍ന്ന് വിശദമായി നടത്തിയ ചോദ്യം ചെയ്യലില്‍ വാടകക്കൊലയാളിയെ ഉപയോഗിച്ച് ഹസനെ വെടിവെച്ച് കൊല്ലുകയായിരുന്നു എന്ന് ബണ്ടി സമ്മതിച്ചു. ഭാര്യ ഇഷ്റത്ത്, പെണ്‍മക്കളായ ആര്‍ജു, ആര്‍ഷി, ആണ്‍ മക്കളായ അഖീബ്, ഷഖീബ് എന്നിവരേയും താന്‍ കൊലപ്പെടുത്തിയെന്ന് ബണ്ടി സമ്മതിച്ചു. ഭാര്യേയും പെണ്‍മക്കളേയും വെടിവെച്ച് കൊന്ന ശേഷം ഉത്തര്‍പ്രദേശിലെ ഒരു വയലില്‍ കുഴിച്ചിടുകയായിരുന്നു. ആണ്‍മക്കളെ കൊന്ന ശേഷം ഹസന്‍റെ ഉടമസ്ഥതയിലുള്ള പറമ്പില്‍‍ കുഴിച്ചിട്ടു. ആണ്‍ മക്കളുടെ മൃതദേഹ അവശിഷ്‌ടങ്ങള്‍ കണ്ടെത്തി. മറ്റുള്ളവരുടെ മൃതദേഹങ്ങള്‍ക്കായി തെരച്ചില്‍ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. ഹസന്റെ പേരിലുള്ള സ്വത്ത് തട്ടിയെടുക്കാന്‍ വേണട്ിയാണ് ഒരു കുടംബത്തെ മുഴുവന്‍ വകവരുത്തിയതെന്ന് പൊലീസ് പറയുന്നു

കേസില്‍ വാടകക്കൊലയാളികളായ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
click me!

Recommended Stories

ഡിജെ നിയന്ത്രിക്കുന്നതിനിടയിൽ വെള്ളം കുടിച്ചു, വിവാഹ വീട്ടിൽ ദളിത് യുവാക്കൾക്ക് മ‍ർദനം; സഹോദരങ്ങളുടെ പരാതിയിൽ കേസെടുത്ത് പൊലീസ്
ആറ്റിങ്ങലിൽ ഭാര്യയെയും രണ്ടരവയസുള്ള കുഞ്ഞിനെയും അതിക്രൂരമായി മർദിച്ച് യുവാവ്, കേസെടുത്ത് പൊലീസ്