
പള്ളിയിലേക്ക് സ്കൂടരില്‍ പോവുകയയിരുന്ന പടിഞ്ഞാറെ ചാലക്കുടി മാത്യു നഗര്‍ സ്വദേശി കണിച്ചായി ജോര്‍ജ്ജ്(69) നെയാണ് മുപ്പതു വര്‍ഷം പുന്പത്തെ വൈരാഗ്യത്തെ തുടര്‍ന്ന് ചാലക്കുടി ചൗക്ക സ്വദേശി തച്ചുപറമ്പില്‍ ജോയ് കാറിടിച്ച് വീഴ്തിയ ശേഷം വേട്ടുകത്തി ഉപയോകിച്ചു വെട്ടുകയായിരുന്നു. ജോര്‍ജിന് തലയിലും മുഖത്തും വെട്ടേറ്റിട്ടുണ്ട് ബൈക്കില്‍ നിന്നുള്ള വീഴ്ചയില്‍ കാല്‍ ഒടിഞ്ഞ അവസ്ഥയിലാണ് .
ആക്രമണ ശേഷം ജോയി മണ്ണെണ്ണയും പെട്രോളും കലര്‍ത്തിയ മിശ്രിതം ഒഴിച്ച് സ്വയം തീകൊളുത്തുകയായിരുന്നു .30 വര്ഷം മുന്പ് ജോര്‍ജിന്റെ മരക്കപനിയിലെ അറക്ക വാള്‍ മോഷണം പോയതിനെ തുടര്‍ന്നു ജോയ്കെതിരെ പോലീസില്‍ കേസ് നകിയിരുന്നതാണ് വൈര്യകത്തിനു കാരണമായതെന്നും ഇരുവരും ഇതേ ചൊല്ലി മുന്‍പും വഴക്കുകള്‍ ഉണ്ടായിരുന്നതും പോലീസ് പറഞ്ഞു .ജോര്‍ജിനെ ആക്രമിക്കുന്നത് കണ്ടു തടയാന്‍ ശ്രമിച്ച സമീപവാസിയായ പറമ്പിക്കാട്ടില്‍ ഷണ്മുഖന്‍ ഏന്നയാള്‍ക്ക് കൈക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്.
മൂന്നുപേരെയും ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ പവേശിപിച്ച്ചു. ഗുരുതരമായി പൊള്ളലേറ്റ ജോയിയെ തുടര്‍ന്ന്തൃ ശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയിലേക്ക് മാറ്റി ചാലക്കുടി ഡിവൈഎസ്‌പി പി വഹിതിന്റെ നേത്രുത്വതില്‍ ഉള്ള പോലീസ് സംഭാവസ്ഥലം സന്തര്‍ശിച്ചു തൃശ്ശൂരില്‍ നിന്നുള്ള സൈന്റിഫിക്ക് വിധക്തരെതി തെളിവുകള്‍ ശേകരിച്ചു മേലനടപടികള്‍ സ്വീകരിച്ചു .പോലീസ് കേസ് എടുത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam