റേഡിയോ ജോക്കിയുടെ കൊലപാതകം;  ആലപ്പുഴയിലെ ക്വട്ടേഷന്‍ സംഘമെന്ന് സൂചന

Web Desk |  
Published : Mar 29, 2018, 12:54 AM ISTUpdated : Jun 08, 2018, 05:42 PM IST
റേഡിയോ ജോക്കിയുടെ കൊലപാതകം;  ആലപ്പുഴയിലെ ക്വട്ടേഷന്‍ സംഘമെന്ന് സൂചന

Synopsis

കൊലപാതകികള്‍ എത്തിയ കാറിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. രാജേഷുമായി ബന്ധമുളള വിദേശത്തുള്ള സ്ത്രീയില്‍ നിന്നും പോലീസ് വിവരങ്ങള്‍ ശേഖരിച്ചു.

തിരുവനന്തപുരം:  റേഡിയോ ജോക്കി രാജേഷിന്റെ കൊലപാതകത്തിന് പിന്നില്‍ ആലപ്പുഴ കേന്ദ്രീകരിച്ചുള്ള ക്വട്ടേഷന്‍ സംഘമാണോയെന്ന് സംശയം. കൊലപാതകികള്‍ എത്തിയ കാറിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. രാജേഷുമായി ബന്ധമുളള വിദേശത്തുള്ള സ്ത്രീയില്‍ നിന്നും പോലീസ് വിവരങ്ങള്‍ ശേഖരിച്ചു.

വാടകക്കെടുത്ത കാറിലെത്തിയ ക്വട്ടേഷന്‍ സംഘമാണ് രാജേഷിനെ കൊലപ്പെടുത്തിയതെന്ന നിഗമനത്തിലാണ് പോലീസ്. സമാനമായ ചില ആക്രമങ്ങള്‍ ഓച്ചിറ, കായംകുളം ഭാഗത്തെ ക്വട്ടേഷന്‍ സംഘങ്ങള്‍ നടത്തിയിരുന്നു. രാജേഷിനെ വെട്ടിയതിനുശേഷം കടന്ന സ്വിഫ്റ്റ് കാറിന്റെ ദൃശ്യങ്ങള്‍ ചില വീടുകളില്‍ സ്ഥാപിച്ച സിസിടിവിയില്‍ നിന്നും പോലീസ് ശേഖരിച്ചു. സ്വിഫ്റ്റ് കാറിലാണ് സംഘമെത്തിയതെന്ന് രാജേഷിനൊടൊപ്പമുണ്ടായിരുന്ന കുട്ടന്‍ മൊഴി നല്‍കിയിരുന്നു. കുട്ടനില്‍ നിന്നും ഇന്നും മൊഴി രേഖപ്പെടുത്തി. 

രാജേഷിനെ ഫോണ്‍ വിളികളോരോന്നും പോലീസ് പരിശോധിക്കുന്നുണ്ട്. ഗള്‍ഫില്‍ ജോലി ചെയ്തിരുപ്പോള്‍ പരിചയപ്പെട്ട സ്ത്രീയുമായി രാജേഷ് നിരന്തരം ഫോണില്‍ സംസാരിച്ചിരുന്നു. രാജേഷുമായി അടുപ്പമുണ്ടായിരുന്നതായി ആലപ്പുഴ സ്വദേശിയായ സ്ത്രീയും പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. രാജേഷുമായുള്ള അടുപ്പത്തെ തുടര്‍ന്ന് കുടുംബത്തില്‍ ചില പ്രശ്‌നങ്ങളുണ്ടായതായും പോലീസിനോട് സ്ത്രീ പറഞ്ഞു. 

ചെക്ക് കേസുകള്‍ നിലനില്‍ക്കുന്നതിനാല്‍ നാട്ടിലേക്ക് വരാനാകില്ലെന്നും ഇവര്‍ പോലീസിനെ അറിയിച്ചു. സ്ത്രീയുടെ ഭര്‍ത്താവിനും ഗള്‍ഫില്‍ യാത്രവിലക്കുണ്ടെന്ന് പറയുന്നു. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരുകയാണ്. ലോക്ക് ചെയ്തിരിക്കുന്ന രാജേഷിന്റെ ഫോണ്‍ സൈബര്‍ വിദഗ്ദരുടെ സഹായത്തോടെ പോലീസ് പരിശോധിക്കും. ആറ്റിങ്ങല്‍ ഡിവൈഎസ്പി അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സിബിഎസ്ഇ ബോർഡ് പരീക്ഷ നാളെ തുടങ്ങും; ചോദ്യപേപ്പർ ചോർന്നെന്ന വ്യാജ പ്രചാരണം, കടുത്ത നടപടിയെന്ന് ബോർഡ്
കഥാപാത്രത്തിന്റെ ആഹാര്യം ശരിയായില്ല, തലയിൽ ഒരു പാളത്തൊപ്പി ആവാമായിരുന്നു', ഗോവിന്ദൻ മാഷ് ഒഴികെ സഹനടന്മാർ ആരും നന്നായില്ല, പരിഹസിച്ച് ജോയ് മാത്യു