പത്തനംതിട്ട ജില്ലയില്‍ കൊലപാതകങ്ങള്‍ വര്‍ദ്ധിക്കുന്നു

Published : Jan 01, 2018, 11:11 PM ISTUpdated : Oct 05, 2018, 01:55 AM IST
പത്തനംതിട്ട ജില്ലയില്‍ കൊലപാതകങ്ങള്‍ വര്‍ദ്ധിക്കുന്നു

Synopsis

പത്തനംതിട്ട: ജില്ലയില്‍ കൊലപാതകങ്ങള്‍ തുടര്‍ക്കഥയാകുന്നു. പൊലിസിന്‍റെ കണക്ക് അനുസരിച്ച് കഴിഞ്ഞ വര്‍ഷം പത്തനംതിട്ട ജില്ലയില്‍ മുപ്പത് കൊലപാതകങ്ങളാണ് നടന്നത്. മദ്യപിക്കുന്നവരും മയക്കുമരുന്ന് ഉപയോഗിക്കുന്നവരുമാണ് കൊലനടത്തിയവരില്‍ അധികവും. ഇതില്‍ അടുത്തബന്ധുക്കളെ കൊലപ്പെടുത്തിയ കേസുകളാണ് കൂടുതല്‍.

മക്കള്‍ അച്ഛനെയും അമ്മയെയും കൊലചെയ്ത നാലുകേസ്സുകളും ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തിയ രണ്ട് സംഭവങ്ങളും ജില്ലയില്‍ ഉണ്ടായി. ഇതുവരെ 28 കേസ്സുകളില്‍ അന്വേഷണം പൂര്‍ത്തിയായി കുറ്റപത്രം നല്‍കിക്കഴിഞ്ഞു. ഒരു കൊലപാതകകേസിലെ പ്രതിയെ ഇനിയും പിടികൂടാനായിട്ടില്ല. 2015ല്‍ പതിനഞ്ച് കൊലപാതകങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 2016ല്‍ അത് പന്ത്രണ്ടായി കുറഞ്ഞിരുന്നു. 

ഉറങ്ങികിടന്ന വൃദ്ധനെ തലക്ക് കല്ലുകൊണ്ട് ഇടിച്ച് കൊലപ്പെടുത്തിയെന്ന വാര്‍ത്തയോടെയായിരുന്നു ഇക്കുറി ജില്ലയില്‍ പുതുവര്‍ഷപ്പുലരി ഉണര്‍ന്നത്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ സമിപത്ത് നിന്ന് കൊലചെയ്യാന്‍ ഉപയോഗിച്ച കല്ല് കണ്ടെത്തി. എന്നാല്‍ മരണമടഞ്ഞ ആളെയും കൊല നടത്തിയവരെയും തിരിച്ചറിയാന്‍ കഴിഞ്ഞില്ല. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അമിത വേഗതയിൽ വാഹനം ഓടിച്ചത് ചോദ്യം ചെയ്തു; കടയിലെത്തി ഭീഷണിപ്പെടുത്തി യുവാക്കൾ, പൊലീസിൽ പരാതി
സാഹസിക ഡ്രിഫ്റ്റിം​ഗിനിടെ ശരീരത്തിലേക്ക് ജിപ്സി മറിഞ്ഞ് അപകടം, തൃശ്ശൂരിൽ 14കാരന് ദാരുണാന്ത്യം; ഡ്രൈവർ അറസ്റ്റിൽ