അര്‍ജന്‍റീനക്കെതിരേ നൈജീരിയയുടെ തന്ത്രങ്ങളെ കുറിച്ച് മൂസ..

Web Desk |  
Published : Jun 25, 2018, 09:03 PM ISTUpdated : Jun 29, 2018, 04:08 PM IST
അര്‍ജന്‍റീനക്കെതിരേ നൈജീരിയയുടെ തന്ത്രങ്ങളെ കുറിച്ച് മൂസ..

Synopsis

കഴിഞ്ഞ നവംബറില്‍ നടന്ന സൗഹൃദ മത്സരത്തില്‍ നൈജീരിയ 4-2ന്റെ വിജയം നേടിയിരുന്നു.

സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്: നാളെ അര്‍ജന്റീനയെ സമനിലയിലെങ്കിലും തളച്ചെങ്കില്‍ മാത്രമേ നൈജീരിയക്ക് നോക്കൗട്ട് റൗണ്ടില്‍ കടക്കാന്‍ സാധിക്കൂ. അതുക്കൊണ്ട് തന്നെ മെസിക്കും സംഘത്തിനുമെതിരേ വ്യക്തമായ പദ്ധതിയോടൊയാണ് ആഫ്രിക്കന്‍ ടീം ഇറങ്ങുന്നത്.

ലോകകപ്പില്‍ കഴിഞ്ഞ മൂന്ന് തവണ ഏറ്റുമുട്ടിയപ്പോഴും നൈജീരിയക്ക് തോല്‍വിയായിരുന്നു ഫലം. എന്നാല്‍ കഴിഞ്ഞ നവംബറില്‍ നടന്ന സൗഹൃദ മത്സരത്തില്‍ നൈജീരിയ 4-2ന്റെ വിജയം നേടിയിരുന്നു. എന്നാല്‍ അന്ന് മെസി ഉണ്ടായിരുന്നില്ല എന്ന് മാത്രം. എന്നാല്‍ അര്‍ജന്റീന മുറിവേറ്റ മൃഗമാണെന്ന് അഹമ്മദ് മൂസ പറയുന്നു. അദ്ദേഹം തുടര്‍ന്നു-

അര്‍ജന്റീന ആരാധകര്‍ നിരാശയിലാണെന്ന് അറിയാം. അതുക്കൊണ്ട് അവര്‍ ടീമിനെ പരമാവധി പിന്തുണക്കും. എന്നാല്‍ അവര്‍ ഇപ്പോഴും അവര്‍ ഫോമിലേക്ക് എത്തിയിട്ടില്ല. മെസിയും അങ്ങനെ തന്നെ. അദ്ദേഹം സ്വതസിദ്ധമായ ഫോമിലേക്ക് ഉയര്‍ന്നിട്ടില്ല.  അവര്‍ മെസിയെ ഒരുപാട് ആശ്രയിക്കുന്നു. ലോകകപ്പ് യോഗ്യതയില്‍ പോലും നമ്മളത് കണ്ടവരാണ്. അര്‍ജന്റീനയ്ക്ക് യോഗ്യത നേടിക്കൊടുത്തത് മെസിയുടെ ഒറ്റയാള്‍ പോരാട്ടമാണ്.

അവരുടെ ക്രൊയേഷ്യക്കെതിരായ മത്സരത്തില്‍ ഞങ്ങള്‍ പലതും മനസിലാക്കി. ശ്രദ്ധയോടെ, ആത്മവിശ്വാസത്തോടെ കളിക്കുകയാണ് ലക്ഷ്യം. പ്രതിരോധം കനപ്പിക്കും. മെസിയിലേക്കുള്ള എല്ലാ പാസുകളിലും ഇടപ്പെടുകയാണ് ലക്ഷ്യം. അല്ലെങ്കില്‍ കഴിയുന്നത്രെ മെസി ബ്ലോക്ക് ചെയ്യും. എന്നാല്‍ കഴിവുള്ള ഒരുപാട് താരങ്ങളുടെ കൂട്ടമാണ് അര്‍ജന്റീന. അതുകൊണ്ട് തന്നെ മെസിയെ മാത്രം പ്രതിരോധിക്കുക അനായാസമായിരിക്കില്ലെന്നും മൂസ കൂട്ടിച്ചേര്‍ത്തു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഗ്യാസ് സിലിണ്ടർ ചോർന്ന് തട്ടുകടയ്ക്ക് തീ പിടിച്ചു; കടയിൽ ഉണ്ടായിരുന്നവർക്ക് പരിക്കേറ്റു
പ്രതിപക്ഷ നേതാവിനെ കൊലപ്പെടുത്തിയത് തവളയിൽ നിന്നുള്ള ഉഗ്ര നൽകി, ജയിലിൽ വെച്ച് പുടിൻ ഭരണകൂടത്തിന്റെ ക്രൂരത, റഷ്യക്കെതിരെ യൂറോപ്പിന്റെ വെളിപ്പെടുത്തൽ