നേതാജിയ്ക്ക് ആദരമായി സുഭാഷ് ചന്ദ്ര ബോസ് മ്യൂസിയം; ചരിത്രക്കാഴ്ച്ചകളുമായി ചെങ്കോട്ട

By Web TeamFirst Published Jan 26, 2019, 7:47 AM IST
Highlights

ചെങ്കോട്ടയിലെ ദില്ലി ഗേറ്റ് കടന്നെത്തുന്നത് ബ്രിട്ടീഷ് ശൈലിയിൽ പണിത ഈ കെട്ടിടങ്ങൾക്ക് മുമ്പിലേക്കാണ്. ബ്രിട്ടിഷ് അധിനിവേശത്തിൽ നിന്ന് ഇന്ത്യയെ സ്വതന്ത്രമാക്കാൻ സായുധ പോരാട്ടത്തിന്‍റെ വഴി തിരഞ്ഞെടുത്ത സുഭാഷ് ചന്ദ്ര ബോസിന് സ്മരാണഞ്ജലിയാണ് ഈ മ്യൂസിയം

ദില്ലി: നേതാജിക്കും ഇന്ത്യൻ നാഷണൽ ആര്‍മിയുടെ സ്വാതന്ത്ര്യ സമര പോരാട്ടത്തിനും ആദരമായി ദില്ലി ചെങ്കോട്ടയിൽ സുഭാഷ് ചന്ദ്ര ബോസ് മ്യൂസിയം. ഒപ്പം ഒന്നാം സ്വാതന്ത്ര്യ സമര ചരിത്ര മ്യൂസിയവും തുറന്നതോടെ ചെങ്കോട്ടയിലെ മ്യൂസിയങ്ങള്‍ തീഷ്ണമായ സമര ചരിത്രത്തിന്‍റെ ഓര്‍മ പുതുക്കുകയാണ്. 

ചെങ്കോട്ടയിലെ ദില്ലി ഗേറ്റ് കടന്നെത്തുന്നത് ബ്രിട്ടീഷ് ശൈലിയിൽ പണിത ഈ കെട്ടിടങ്ങൾക്ക് മുമ്പിലേക്കാണ്. ബ്രിട്ടിഷ് അധിനിവേശത്തിൽ നിന്ന് ഇന്ത്യയെ സ്വതന്ത്രമാക്കാൻ സായുധ പോരാട്ടത്തിന്‍റെ വഴി തിരഞ്ഞെടുത്ത സുഭാഷ് ചന്ദ്ര ബോസിന് സ്മരാണഞ്ജലിയായാണ് ഈ മ്യൂസിയം നിര്‍മ്മിച്ചത്.  ഉള്ളിൽ നേതാജി ഉപയോഗിച്ച മരക്കസേര, നേതാജിയുടെ തീഷ്ണമായ പോരാട്ടത്തിന്‍റെ അടയാളമായി അദ്ദേഹം ഉപയോഗിച്ച വാള്‍, ബ്രിട്ടനെതിരെ പോരാടാൻ നേതാജി രൂപീകരിച്ച ഐ.എന്‍.എയുടെ യൂണിഫോം, ബാഡ്ജുകളും മെഡലുകളും തുടങ്ങിയവ സൂക്ഷിച്ചിരിക്കുന്നു.

രാജ്യത്തിൻറെ സ്വാതന്ത്ര്യത്തിന് വേണ്ടി ജീവൻ വെടിഞ്ഞവരുടെ ഓര്‍മകള്‍ക്കുള്ള ബിഗ് സല്യൂട്ടാണ് യാദേ ജാലിയൻ മ്യൂസിയം. ജാലിയൻ വാല ബാഗ് കൂട്ടക്കുരുതിയുടെയും ഒന്നാം ലോക മഹായുദ്ധത്തിൻറെയും ചരിത്രം പറയുകയാണ് ഇവ. 1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിൻറെ ആവേശകരമായ ചരിത്രവും ഇവിടെ നിന്ന് അറിയാം.

click me!