വനിതാ മതിലിനെ അനുകൂലിച്ച് ലേഖനം; മുന്‍ ജില്ലാ കമ്മിറ്റി അംഗത്തെ മുസ്ലിം ലീഗ് പുറത്താക്കി

By Web TeamFirst Published Dec 21, 2018, 8:17 PM IST
Highlights

ഇന്ന് ദേശാഭിമാനി പത്രത്തിൽ വനിതാ മതിലിനെ അനുകൂലിച്ച് ഷുക്കൂര്‍ ലേഖനം എഴുതിയിരുന്നു. നേരത്തെ പി ജയരാജനെ അനുകൂലിച്ചു സംസാരിച്ചതും വിവാദമായിരുന്നു

മലപ്പുറം: വനിതാ മതിലിനെ അനുകൂലിച്ച് ലേഖനം എഴുതിയ മുന്‍ ജില്ലാ കമ്മിറ്റി അംഗത്തെ മുസ്ലിം ലീഗ് പുറത്താക്കി. കാസര്‍കോഡ് ജില്ലാ നേതാവായ അഡ്വ. സി ഷുക്കൂറിനെയാണ് പാർട്ടിയിൽ നിന്ന് പുറത്താക്കിയത്. നേരത്തെ, മുസ്ലിം ലീഗ് അഭിഭാഷക സംഘടനാ നേതാവുമായിരുന്നു ഷുക്കൂര്‍.

പ്രാഥമിക അംഗത്വത്തിൽ നിന്നാണ് ഷുക്കൂറിനെ പുറത്താക്കിയത്. ഇന്ന് ദേശാഭിമാനി പത്രത്തിൽ വനിതാ മതിലിനെ അനുകൂലിച്ച് ഷുക്കൂര്‍ ലേഖനം എഴുതിയിരുന്നു. നേരത്തെ പി ജയരാജനെ അനുകൂലിച്ചു സംസാരിച്ചതും വിവാദമായിരുന്നു.

19 വര്‍ഷം മുമ്പ് ആര്‍ എസ് എസുകാരുടെ ആക്രമണത്തില്‍ ശരീരം പകുതി തളര്‍ന്ന പി ജയരാജന്‍ ആര്‍ എസ് എസ് വിരുദ്ധ രാഷ്ട്രീയത്തിന്റെ പ്രതീകമായി ഇന്നും ജീവിക്കുന്നു എന്ന് പറഞ്ഞാണ് ഷുക്കൂര്‍  ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. മുൻ എംജി യൂണിവേഴ്സിറ്റി പ്രോ വെെസ് ചാന്‍സലര്‍ ഷീന ഷുക്കൂറിന്‍റെ ഭർത്താവാണ്. 

click me!