മുത്തലാക്ക്, സ്വവര്‍ഗരതി, വിവാഹേതര ലൈംഗിക ബന്ധം; സുപ്രീംകോടതി വിധികളെ അപലപിച്ച് മുസ്ലീം സംഘടനകള്‍

By Web TeamFirst Published Oct 14, 2018, 8:17 AM IST
Highlights

മുത്തലാക്ക്, സ്വവര്‍ഗരതി, വിവാഹേതര ലൈംഗിക ബന്ധം എന്നീ വിഷയങ്ങളിലുണ്ടായ സുപ്രീംകോടതി വിധികളെ യോഗം അപലപിച്ചു. ശബരിമല കേസിലെ വിധിക്ക് സമാനമാണ് മുത്തലാക്കിലെ സുപ്രീം കോടതിയുടെ ഇടപെടലെന്നാണ് വിമര്‍ശനം

കോഴിക്കോട്: മതങ്ങളുമായി ബന്ധപ്പെട്ട സമീപകാല സുപ്രീംകോടതി വിധികളെ അപലപിച്ച് മുസ്ലീം സംഘടനകള്‍.  എതിര്‍പ്പറിയിച്ച് മുസ്ലീം സംഘടനകള്‍ സംയുക്തയോഗം ചേര്‍ന്നു. ശബരിമല, മുത്തലാക്ക് വിഷയങ്ങളിലെ വിധികള്‍ മത വിശ്വാസത്തിലുള്ള അനാവശ്യ ഇടപെടലാണെന്ന് കോഴിക്കോട് ചേര്‍ന്ന യോഗം കുറ്റപ്പെടുത്തി.

മുത്തലാക്ക്, സ്വവര്‍ഗരതി, വിവാഹേതര ലൈംഗിക ബന്ധം എന്നീ വിഷയങ്ങളിലുണ്ടായ സുപ്രീംകോടതി വിധികളെ യോഗം അപലപിച്ചു. ശബരിമല കേസിലെ വിധിക്ക് സമാനമാണ് മുത്തലാക്കിലെ സുപ്രീം കോടതിയുടെ ഇടപെടലെന്നാണ് വിമര്‍ശനം. വിശ്വാസത്തിലും, മത ജീവിതത്തിലുമുള്ള അനാവശ്യ ഇടപെടലാണിത്. രാജ്യത്ത് ഏക സിവില്‍ കോഡ് അടിച്ചേല്‍പിക്കാനുള്ള ശ്രമമാണ് ഇതിന് പിന്നില്‍. ഇത്തരം വിധികളെ നിയമപരമായി നേരിടാന്‍ വിശ്വാസി കൂട്ടായ്മ ഉണ്ടാകണമെന്ന് യോഗം ആവശ്യപ്പെട്ടു.

രാജ്യം കാത്ത് സൂക്ഷിക്കുന്ന ധാര്‍മ്മിക, സദാചാര മൂല്യങ്ങള്‍ക്കെതിരെയുള്ള വിധികളയാണ് സ്വവര്‍ഗരതി, വിവാഹേതര ലൈംഗിക ബന്ധ വിഷയങ്ങളിലുണ്ടായതെന്നും യോഗം വിലയിരുത്തി. ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ നിയമ നിര്‍മ്മാണ സഭകള്‍ തയ്യാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു.പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായ യോഗത്തില്‍ ലീഗ്, സമസ്ത ഇ കെ വിഭാഗം, ജമാഅത്തെ ഇസ്ലാലി, എംഇഎസ് നേതാക്കള്‍ പങ്കെടുത്തു.
 

click me!